കളമശ്ശേരിയിൽ മന്ത്രി പി രാജീവിനെ അട്ടിമറിക്കാൻ മുൻ ജഡ്‌ജി കമാൽ പാഷ ?

2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ പി രാജീവിനെതിരെ മുൻ ജഡ്‌ജിയും ചാനലുകളിലെ സ്ഥിരം മുഖവുമായ കമാൽ പാഷ യുഡിഎഫ് രംഗത്തിറക്കാൻ നീക്കം.കളമശ്ശേരി നിയമസഭ മണ്ഡലം മുസ്ലിം ലീഗിന്റേതാണ്.കഴിഞ്ഞ തവണ ഈ സീറ്റിൽ ലീഗ് സ്ഥാനാർത്ഥിയും ലീഗിന്റെ സമുന്നത നേതാവും മുൻ എംഎൽഎ ,മുൻ മന്ത്രിയുമായി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി എ അബ്ദുൽ ഗഫൂറിനെയാണ് രാജീവ് പരാജയപ്പെടുത്തിയത്.

മന്ത്രി പി രാജീവ് മന്ത്രിയായതോടെ കളമശ്ശേരിയിൽ ശക്തനായി മാറിയിരിക്കുകയാണ്.അതുപോലെ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും രാജീവിനുണ്ട്.അതിനാൽ ഈ സീറ്റ് പിടിച്ചെടുക്കണമെങ്കിൽ നല്ല പ്രതിഛായയുള്ള ,വിദ്യ സമ്പന്നനായ വ്യക്തിയെ മത്സരിപ്പിക്കണം.അതിനു അനുയോജ്യൻ മുൻ ജഡ്‌ജി കമാൽ പാഷയാണെന്ന് വിലയിരുത്തുന്നു.കഴിഞ്ഞ തവണ കമാൽ പാഷ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ താൽപ്പര്യം കാണിച്ചെങ്കിലും സീറ്റ് കിട്ടിയില്ല.

മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ അഡ്വ.മുഹമ്മദ് ഷാ,ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുൽ ഗഫൂർ,യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ ,ദക്ഷിണ കേരളത്തിലെ മുതിർന്ന നേതാവ് അഹമ്മദ് കബീർ എന്നിവരെയാണ് നേരത്തെ സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ചിരുന്നത് .എന്നാൽ ഇവർ ആരു നിന്നാലും പി രാജീവിനെ പരാജയപ്പെടുത്തുക ബുദ്ധിമുട്ടാണെന്ന തിരിച്ചറിവിലാണ് മുൻ ജഡ്‌ജി കമാൽ പാഷയിലേക്ക് ലീഗ് ഇപ്പോൾ എത്തിയിട്ടുള്ളത്.ഇതിലും മാറ്റം വരാം .മുസ്ലിം ലീഗ് സ്ഥാനാർഥിയാവാൻ കമാൽ പാഷ തയ്യാറാവുമോ എന്നും സംശയമുണ്ട്.