തിരുവനന്തപുരം കോര്‍പറേഷന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിനോട് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. കോർപ്പറേഷൻ കെട്ടിടത്തിലെ സ്ഥലം വാർഡിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതുണ്ടെന്നും അതിനാലാണ് എംഎൽഎ ഓഫീസ് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നും ശ്രീലേഖ വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് നേരിട്ട് ഫോൺ വഴി എംഎൽഎ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതായും ശ്രീലേഖ അറിയിച്ചു. എന്നാൽ, എംഎൽഎയുടെ മറുപടി ആവശ്യം നിരാകരിക്കുന്ന തരത്തിലായിരുന്നു. കോർപ്പറേഷനുമായി നിയമപരമായ വാടക കരാർ നിലനിൽക്കുന്നുണ്ടെന്നും, കരാറിന്റെ കാലാവധി അവസാനിക്കുന്നതുവരെ ഓഫീസ് ഒഴിയില്ലെന്നുമാണ് വി.കെ പ്രശാന്തിന്റെ നിലപാട്.

കോർപ്പറേഷൻ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് ചട്ടലംഘനമാണെന്ന ആരോപണം ഉയർന്നിരുന്നെങ്കിലും, നിലവിൽ കരാർ അടിസ്ഥാനത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്ന് എംഎൽഎയുടെ ഭാഗത്ത് നിന്ന് വിശദീകരണം ഉണ്ടായി. എംഎല്‍എ ഓഫീസിനോട് ചേര്‍ന്ന മുറിയിലാണ് മുന്‍ കൗണ്‍സിലറിനും ഓഫിസുണ്ടായിരുന്നത്. ഈ മുറി ചെറുതാണെന്നാണ് ശ്രീലേഖയുടെ നിലപാട്.
ഇടതുമുന്നണി ഭരിച്ചപ്പോൾ മേയർ ആര്യരാജേന്ദ്രൻ ബിജെപിയുടെ ഓഫീസ് ഒഴിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.അതിന്റെ തിരിച്ചറിയാനോ ഇപ്പോൾ
