ദേവസ്വം ബോർഡിൽ ആന എഴുന്നള്ളത്തിന്റെ പേരിലും അഴിമതികൾ ;അമ്പലം വിഴുങ്ങികളുടെ തട്ടിപ്പുകൾ തുടരും

ശബരിമല സ്വർണപ്പാളിത്തട്ടിപ്പിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആന എഴുന്നള്ളത്തിന്റെ പേരിലും ആരോപണം. വർഷങ്ങളായി ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ ആനകളുടെ എഴുന്നള്ളിപ്പിന് പിന്നിലെ ക്രമക്കേടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സാധാരണയായി ഉത്സവ എഴുന്നള്ളിപ്പിൽ തിടമ്പേറ്റാൻ ഒരു കൊമ്പനാനയുണ്ടാകും. ഒരേ ആനയ്ക്ക് പ്രതിഫലം നൽകുന്ന നിരവധി സ്പോൺസർമാർ ഉണ്ടാകും. അവരിൽ നിന്ന് പണം വെവ്വേറെയായി ലഭിക്കും. ഈ വിവരം സ്പോൺസർമാർ പരസ്പരം അറിയുകയില്ല. എഴുന്നള്ളിപ്പിൽ എതിരേൽക്കാൻ നിരക്കുന്ന ആനകളുടെ കാര്യത്തിലും ഇതേ മാതൃകയിലാവും തട്ടിപ്പ് എന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഉത്സവകാലത്ത് വൈക്കത്ത് ഘോഷയാത്രകളിൽ 83 ആനകളുണ്ടാവും. ഏറ്റുമാനൂരിലും തിരുനക്കരയിലും കുറഞ്ഞത് 58 ആനകളെയെങ്കിലും ഉപയോഗിക്കുന്നു. തുടക്കം മുതൽ അവസാനം വരെ ഘോഷയാത്രകളിൽ ഒരേ ആനകളെയാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഓരോ ഘോഷയാത്രയ്ക്കും സ്പോൺസർമാർ മാറുന്നു. ഈ സ്പോൺസർമാരിൽ നിന്ന് ഒറ്റ തുകയുടെ രൂപത്തിൽ വലിയൊരു തുക ഈടാക്കുന്നു. മറുവശത്ത്, ആന ഉടമകൾക്ക് ചെറിയൊരു തുകയാണ് നൽകുന്നത്.

മുന്നറിയിപ്പ് :കവർ ഫോട്ടോ പ്രതീകാത്മക ചിത്രമാണ്