സമര വഴിയിലെ മജീന്ദ്രൻ ;അനുസ്മരണ സമ്മേളനം

ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ പ്രശ്നങ്ങൾക്ക് വേണ്ടി നിരന്തരം ഇടപെടുകയും പരിസ്ഥിതിയുടെ നീതിക്കുവേണ്ടി വാദിക്കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു വി ഡി മജീന്ദ്രൻ മജീന്ദ്രൻ എന്ന് പ്രൊഫസർ കെ വി തോമസ് അനുസ്മരിച്ചു.

കേരളത്തിന്റെ എല്ലാ സമര വഴികളിലൂടെയും മജീന്ദ്രൻ സഞ്ചരിച്ചിട്ടുണ്ട് ആ സഞ്ചരിച്ച വഴികളിലെല്ലാം തന്റേതായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് അപരനുവേണ്ടി രോഗാവസ്ഥയിലും പ്രവർത്തിച്ച് കടന്നുപോയ മജീന്ദ്രൻ നമ്മൾക്ക് ഏറെ പ്രിയപ്പെട്ടവൻ ആയിരുന്നു എന്നും കെ വി തോമസ്കൂട്ടിച്ചേർത്തു .

സമരവഴിയിലെ മജീന്ദ്രൻ വി.ഡി മജീന്ദ്രൻ അനുസ്മരണ സമ്മേളനം പ്രഫ കെ.വി. തോമസ് ഉത്ഘാടനം ചെയ്തു. പ്രഫ. അരവിന്ദാക്ഷൻ്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ, ഡോ: കെ.എസ്. രാധാകൃഷ്ണൻ, തമ്പി സുബ്രഹ്മണ്യൻ കുരുവിള മാത്യൂസ് ടി സി. സഞ്ജിത്ത് അഭിലാഷ് തോപ്പിൽ എം. എൻ.ഗിരി , സിസ്റ്റർ ലിസിചക്കാലയ്ക്കൽ , പ്രഫ. സൂസൻ ജോൺ , പുരുഷൻ ഏലൂർ , ജാക്സൺ പൊള്ളയിൽ , ബെൻസി അയ്യമ്പിള്ളി സുരേഷ് ജോർജ്ജ് യേശുദാസ് വരാപ്പുഴ, ഹാഷിം ചേന്ദമ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.