ലുലു കൺവെൻഷൻ സെന്റർ കാലിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടുന്ന ലുലു ഷോപ്പിംഗ് മാൾ കാലിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 2025 ഓഗസ്റ്റ് 31 ന് അവസാനിച്ചപ്പോൾ അഞ്ച് മാസങ്ങളിൽ (5MFY26) 9.51 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോർട്ട്ചെയ്തതായി ഒരു ഇംഗ്ളീഷ് ഓൺലൈൻ റിപ്പോർട്ട് ചെയ്‌തു .

ഈ കമ്പനി പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, അതിന്റെ പ്രധാന ലാഭക്ഷമതയിലെ പുരോഗതി മാളിന്റെ ബിസിനസ് വേഗത കൈവരിക്കുന്നതിന്റെ സൂചനയാണെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചനനകൾ

യുഎഇ ആസ്ഥാനമായുള്ള എംകെ (ലുലു) ഗ്രൂപ്പിന്റെ ഭാഗമാണ് ലുലു കാലിക്കറ്റ് ഷോപ്പിംഗ് മാൾ .ഇത് 2024 സെപ്റ്റംബറിലാണ് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത് .എന്നാൽ ലുലു കൺവെൻഷൻ സെന്റർ കാലിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഭാവിയിൽ ലാഭം കൈവരിക്കുമെന്നാണ് സൂചന.

.
