2025 സാമ്പത്തിക വർഷത്തിൽ 33.34 കോടി രൂപയുടെ പ്രവർത്തന ലാഭം നേടിയതായി അവകാശപ്പെടുന്ന ഒരു പത്രക്കുറിപ്പ് ഓഗസ്റ്റ് 7 ന്, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പുറത്തിറക്കിയിരുന്നു അതേസമയം .കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ കെഎംആർഎൽ കമ്പനി 430.57 കോടി രൂപയുടെ അറ്റ (net ) നഷ്ടത്തോടെയാണ് വർഷം അവസാനിപ്പിച്ചതെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ട്.

ഈ കണക്ക് കെഎംആർഎൽ പത്രക്കുറിപ്പിൽ പരാമർശിച്ചിട്ടില്ല . പ്രവർത്തന ലാഭം നേടിയതായി അവകാശപ്പെടുന്ന പത്രക്കുറിപ്പ് വന്നിട്ടും കൊച്ചി മെട്രോയുടെ 2025 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് ഇപ്പോഴും കൊച്ചി മെട്രോയുടെ വെബ്‌സൈറ്റിൽ കാണുന്നില്ല എന്നതാണ് വിചിത്രകരം..

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്‌റ
2025 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ച് കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്‌റയുമായി ബിസിനസ് ബെഞ്ച്മാർക്ക് എന്ന ഇംഗ്ളീഷ് ഓൺ ന്യൂസ് പ്രതിനിധി അന്വേഷിച്ചപ്പോൾ, “2025 സാമ്പത്തിക വർഷത്തെ റിപ്പോർട്ട് ഇതുവരെ പോസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഞാൻ പരിശോധിക്കാം”എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

കൊച്ചി മെട്രോ പങ്കുവെച്ച കണക്കുകൾ പരിശോധിച്ചാൽ പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത് . 2025 സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാനം 182.37 കോടി രൂപയായി ഉയർന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.ടിക്കറ്റ് വിൽപ്പനയിൽ നിന്ന് 111.88 കോടി രൂപയും സ്റ്റേഷൻ വാടക, പരസ്യങ്ങൾ തുടങ്ങിയ യാത്രാക്കൂലിയില്ലാത്ത സ്രോതസ്സുകളിൽ നിന്ന് 55.41 കോടി രൂപയും ലഭിച്ചു.അങ്ങനെയാണ് ഈ വർഷത്തെ 182.37 കോടി രൂപയുടെ മൊത്തം വരുമാനം.ഈ വർഷം അവസാനിക്കാൻ മൂന്നു മാസങ്ങളുണ്ട്.

ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ചെലവ് 149.03 കോടി രൂപയായിഉയർന്നതിനാൽ പ്രവർത്തന ലാഭം 33.34 കോടി രൂപ മാത്രമാണ്.ഇത് മുൻ വർഷത്തേക്കാൾ ഏകദേശം 10 കോടി രൂപ അധികവുമാണ്.
യാത്രക്കാരുടെ വർദ്ധനവ് , മെച്ചപ്പെട്ട സേവനങ്ങൾ, മെച്ചപ്പെട്ട വരുമാന വൈവിധ്യവൽക്കരണം എന്നിവ മൂലമാണ് വരുമാനം വർധിച്ചതായി കണക്കാക്കപ്പെടുന്നത്.ഇതിനെ സാമ്പത്തിക സ്ഥിരതയുടെയും പ്രവർത്തന കാര്യക്ഷമതയുടെയും തെളിവായി കെഎംആർഎൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു എന്നാണ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പത്ര കുറിപ്പിലൂടെ അവകാശപ്പെട്ടത്.

മൂലധനച്ചെലവിനെക്കുറിച്ച് പത്രക്കുറിപ്പിൽ പരാമർശിക്കുന്നില്ലെന്ന് വിമർശനമുണ്ട്.കൊച്ചി മെട്രോയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന പലിശ ഇനത്തിലെ ചെലവുകളും മൂല്യത്തകർച്ചയും. ഇന്ത്യ റേറ്റിങ്സ് & റിസർച്ചിന്റെ (Ind-Ra) ഒരു റേറ്റിംഗ് ഏജൻസി റിപ്പോർട്ട് വെളിപ്പെടുത്തിയത് ഈ ചെലവുകൾക്ക് ശേഷം, കമ്പനി 2025 സാമ്പത്തിക വർഷത്തിൽ 430.57 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിഎന്നായിരുന്നു. ഇത് 2024 സാമ്പത്തിക വർഷത്തിലെ 432.95 കോടി രൂപയുടെ നഷ്ടത്തേക്കാൾ നേരിയ കുറവാണ്.അതായത് രണ്ട് കൊടിയിൽപ്പരമാണ് കുറവുള്ളത്.

2024 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ 22.94 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തിയിരുന്നെങ്കിലും 433.49 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. കാരണം, ധനകാര്യ ചെലവുകൾ മാത്രം 294.22 കോടി രൂപയായിരുന്നു, കൂടാതെ മൂല്യത്തകർച്ച 179.54 കോടി രൂപ കൂടി ചേർത്തു. 2025 സാമ്പത്തിക വർഷത്തിലെ കൃത്യമായ വിഭജനം ഇതുവരെ ലഭ്യമല്ലെങ്കിലും, കമ്പനി വർഷം തോറും കടുത്ത പ്രതിസന്ധിയിൽ തുടരുന്നതിന്റെ പ്രധാന കാരണങ്ങൾ കടം തീർക്കൽ, മൂലധന ചാർജുകൾ എന്നിവയാണെന്ന് വ്യക്തമാണ്.(കടപ്പാട് 🙁businessbenchmark.news)
