ഇടപ്പളളിയിൽ വൻ രാസ ലഹരി വേട്ട

ഇടപ്പളളിയിൽ വൻ രാസ ലഹരി വേട്ട യുവാവ് പിടിയിൽ. 11.15 ഗ്രാം MDMA യുമായി ഷിബിൻ ഷാ ( 33) വൈക്കം ഉദയനാപുരം, ഷാ മൻസിൽ ഹൗസിൽ നൗഷാദിന്റെ മകനാണ് ഷിബിൻ ഷാ. ഇയാളെ കൊച്ചി സിറ്റി പോലീസാണ് പിടികൂടിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം ഇടപ്പള്ളി രണദിവൈ (Ranadive Rd.) റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് MDMA യുമായി പ്രതിയെ പിടികൂടിയത്.

പ്രതിക്ക് ലഹരി മരുന്ന് കച്ചവടവുമായി ബന്ധമുള്ളവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.