ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ സീറ്റ് ധാരണയായി.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ സീറ്റ് ധാരണയായി. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. 243 സീറ്റുകളില്‍ ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ മത്സരിക്കും.

ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 29 സീറ്റുകളില്‍ മത്സരിക്കും. ഉപേന്ദ്ര കുശ് വാഹയുടെ ആര്‍എല്‍എം, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച് ആറ് വീതം സീറ്റുകളിലും മത്സരിക്കും.

ഇത്തവണ രണ്ടുഘട്ടമായാണ് ബിഹാറില്‍ വോട്ടെടുപ്പ്. നവംബര്‍ 6 നും 11നുമാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 14നാണ് വോട്ടെണ്ണല്‍. 243 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. ഇക്കുറി എന്‍ഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.