പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും 48 മണിക്കൂർ വെടിനിർത്തൽ

പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും താത്കാലിക വെടിവിർത്തലിന് ധാരണയായി. അതിർത്തിയിൽ പുതിയ ഏറ്റുമുട്ടലുകൾ ഉണ്ടായതിനെത്തുടർന്നാണിത്. ഇന്ന് (15 -10 -2025 ) വൈകുന്നേരം 6 മണി മുതൽ (പാകിസ്ഥാൻ സ്റ്റാൻഡേർഡ് സമയം) 48 മണിക്കൂർ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

താൽക്കാലിക വെടിനിർത്തൽ പാലിക്കാൻ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും സമ്മതിച്ചിട്ടുണ്ട് .ഏറ്റുമുട്ടലിൽ ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും താൽക്കാലിക വെടിനിർത്തലിന് സമ്മതിച്ചത് . ഈ സംഘർഷത്തിന് പരിഹാരം കാണാൻ ഇരു രാജ്യങ്ങളും ചർച്ചയിലൂടെ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുമെന്ന് പാകിസ്ഥാൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു

അതിർത്തിയിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങൾക്ക് ശേഷം, ശത്രുത ലഘൂകരിക്കുന്നതിനും സംഭാഷണത്തിനുള്ള ഒരു വഴി തുറക്കുന്നതിനുമാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച വെടിനിർത്തൽ. “പോസിറ്റീവ് പരിഹാരം” കണ്ടെത്താൻ “ആത്മാർത്ഥമായ ശ്രമങ്ങൾ” നടത്താൻ ഇരുപക്ഷവും സമ്മതിച്ചതായി പ്രസ്താവനയിൽ പറയുന്നു. നയതന്ത്ര ഇടപെടൽ അനുവദിക്കുന്നതിനും കൂടുതൽ ജീവഹാനി തടയുന്നതിനുമാണ് ശത്രുത താൽക്കാലികമായി നിർത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.