ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് സൂചന.ട്രംപും മോദിയും തമ്മിലുള്ള മഞ്ഞുരുകലിനു തുടക്കമായി.ഉടനെ ഇന്ത്യക്ക് ഏർപ്പെടുത്തിയ അധിക തീരുവ കുറക്കാൻ സാധ്യത. അതേസമയം ചൈനക്കെതിരെ നൂറു ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയത്.ഇത് ഇന്ത്യയുമായി വീണ്ടും സൗഹൃദം സ്ഥാപിക്കാൻ വേണ്ടിയാണോ ?

അതിന്റെ ഭാഗമായാണോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യു.എസ് അംബാസിഡർ സെർജിയോ ഗോർ കൂടിക്കാഴ്ച നടത്തിയത് . ‘മഹത്തായ കൂടിക്കാഴ്ചകളുടെ പരമ്പര’ നടത്തിയതായും വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്നും നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ‘മോദി യു ആർ ഗ്രേറ്റ്’ എന്നായിരുന്നു ട്രംപിന്റെ സന്ദേശം
പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച.

\മോദിയെ “മഹത്തായതും വ്യക്തിപരവുമായ സുഹൃത്ത്” എന്ന് വിശേഷിപ്പിച്ച ട്രംപ് ഒപ്പിട്ട ഒരു ഫോട്ടോ അദ്ദേഹത്തിന് സെർജിയോ ഗോർ സമ്മാനിച്ചു. ട്രംപിനൊപ്പമുള്ള മോദിയുടെ ചിത്രമായിരുന്നു അത്. ഇന്ത്യൻ കയറ്റുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഡൽഹി-വാഷിംഗ്ടൺ ബന്ധത്തിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച.

യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ കാലാവധിയിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രത്യാശ പ്രകടിപ്പിച്ചു. “ഇന്ത്യയിലേക്കുള്ള യുഎസിന്റെ നിയുക്ത അംബാസഡർ മിസ്റ്റർ സെർജിയോ ഗോറിനെ സ്വീകരിക്കുന്നതിൽ സന്തോഷം. അദ്ദേഹത്തിന്റെ കാലാവധി ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,” പ്രധാനമന്ത്രി കുറിച്ചു.
