വയനാട് ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രാദേശിക നേതാക്കളുടെ തുടർച്ചയായി ജീവനൊടുക്കുന്നതും പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നാല് കോൺഗ്രസ് നേതാക്കളാണ് വയനാട്ടിൽ ജീവനൊടുക്കിയത്.

ഇവരിൽ പലരും ഡിസിസി നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ജീവനൊടുക്കിയത്. തുടർച്ചയായ മരണങ്ങളും നേതാക്കൾ തമ്മിലുള്ള പോരും ഉണ്ടായിട്ടും സംസ്ഥാന നേതൃത്വം കാര്യമായ ഇടപെടലുകൾ നടത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്. അതേസമയം, ഈ വിവാദങ്ങളെക്കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് റിപ്പോർട്ട് തേടി.
2023-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പുൽപ്പള്ളി ബാങ്ക് ഭരണസമിതിയുടെ വായ്പാ തട്ടിപ്പിന് ഇരയായതിനെ തുടർന്ന് പുൽപ്പള്ളി മേഖലയിലെ കോൺഗ്രസ് നേതാവായ രാജേന്ദ്രൻ നായർ ജീവനൊടുക്കി.
2024-ലാണ് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയനും മകനും ബത്തേരിയിലെ സഹകരണ ബാങ്കുകളിൽ നടന്ന നിയമന തട്ടിപ്പിന്റെ ഇരകളായിരുന്നു.

ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുക്കാൻ ഡിസിസി നേതാക്കൾ ശ്രമിച്ചെന്നും, അതിന്റെ ബാധ്യത എൻ.എം. വിജയന്റെ തലയിലായതോടെ ഭിന്നശേഷിക്കാരനായ മകന് വിഷം നൽകിയ ശേഷം അദ്ദേഹം ജീവനൊടുക്കുകയായിരുന്നു.