നിയമസഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പുകൾ അടുത്തുവന്നതോടെ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമത്തിനും വേദിയൊരുക്കാൻ ഇടതുമുന്നണി സർക്കാർ തയ്യാറെടുക്കുന്നു.
അയ്യപ്പസംഗമം ഭൂരിപക്ഷത്തിനു വേണ്ടിയും ന്യൂനപക്ഷ സംഗമം പേര് സൂചിപ്പിക്കുന്ന പോലെ ഭൂരിപക്ഷ മത സമൂഹത്തിനു വേണ്ടിയുമാണ്. ഇനി അവിശ്വാസികളുടെ സംഗമം നടത്തുമോ എന്ന് ചിലർ ചോദിക്കുന്നുണ്ട്.

കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം എന്നാണ് സൂചനകൾ. തിരുവിതാകൂർ ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തിയാണ് അയ്യപ്പ സംഗമമെങ്കിൽ സർക്കാരിൻ്റെ ന്യൂനപക്ഷ വകുപ്പാണ് ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുക.
ക്രിസ്ത്യന്‍- മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും എന്നാണ് പറയുന്നത്.ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്നങ്ങൾ ഉൾപ്പെടെ ചര്‍ച്ച ചെയ്യാനുള്ള വേദിയൊരുക്കകയാണത്രെ ഉദ്ദേശ്യം.
ഇതിനിടെ ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചില നിര്‍ദേശങ്ങളും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.പമ്പയിൽ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. 45 ദിവസത്തിനുള്ളില്‍ ഇത് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്.
ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്‍റെയും പേരില്‍ രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് അയ്യപ്പ സംഗമമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുമ്പാകെ എത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തല സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഇക്കാര്യത്തില്‍ വ്യക്തത തേടിയിരുന്നു.
പരിപാടിയുടെ സ്വഭാവവും ലക്ഷ്യങ്ങളും, പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ പങ്ക്, ധനസമാഹരണം, പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്നിവയെക്കുറിച്ചായിരുന്നു ബെഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി നല്‍കിയ ശേഷമാണ് കോടതി സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ചത്.

തിരുവിതാംകൂർ ദേവസ്വംബോർഡിൻ്റെ പ്ലാറ്റിനംജൂബിലിയുടെ ഭാഗമായാണ് അയ്യപ്പസംഗമം നടത്താൻ തീരുമാനിച്ചതെന്ന് വിവാദങ്ങളുണ്ടാക്കാൻ ചില പ്രസിഡണ്ട് പി.എസ്. പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലവികസനത്തിൻ്റെ ഭാഗമായാണ് സംഗമം എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.
ശബരിമല വികസനത്തെപ്പറ്റി പുതിയ കാഴ്ചപ്പാട് രൂപപ്പെടുത്തുക, ശബരിമല വിമാനത്താവളം, ശബരി റെയിൽപ്പാത, ശബരിമലയുടെയും അനുബന്ധമേഖലയുടെയും വികസനം തുടങ്ങിയവയാണ് സംഗമത്തിൽ ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുമനസ്സിലാക്കാതെയാണ് വിമർശനങ്ങൾ.
എൻഎസ്എസ്, എസ്എൻഡിപി യോഗം, കെപിഎംഎസ് ഉൾപ്പെടെയുള്ള ഒട്ടേറെ സംഘടനകളുടെ പിന്തുണ അയ്യപ്പസംഗമത്തിന് ഉറപ്പായതായി പ്രശാന്ത് പറഞ്ഞു.
