15 വയസ്സുള്ള വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച 30 വയസ്സുകാരനായ യൂബർ ടാക്സി ഡ്രൈവർ വയനാട് ചീരാൽ സ്വദേശിയായ നൗഷാദ് എന്നയാളെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.
പഠനത്തിൽ മിടുക്കിയായിരുന്ന വിദ്യാർത്ഥിനി വളരെ പെട്ടെന്ന് പഠനത്തിൽ പിന്നോക്കം വന്നതിനെ തുടർന്ന് രക്ഷിതാക്കൾ പെൺ കുട്ടിയുടെ മൊബൈൽ ഫോൺ വിളികൾ നിരീക്ഷിക്കുകയും തുടർന്ന് ചോദ്യം ചെയ്തപ്പോളാണ് പെൺകുട്ടി മുപ്പതുവയസുകാരനും വിവാഹിതനുമായ യുവാവുമായി അടുപ്പത്തിലാണെന്ന് മനസ്സിലായത്.

രക്ഷിതാക്കൾ അറിയച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം പാലാരിവട്ടം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രക്ഷിതാക്കളുടെ സംരക്ഷണയിലുള്ള കുട്ടിയെ സ്നേഹം നടിച്ചും ഫോൺ ചെയ്ത് പ്രലോഭിപ്പിച്ചും കാറിൽ കയറ്റിയതിനുമുള്ള പോക്സോ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.എറണാകുളം എസിപി Pരാജു കുമാറിന്റെ നിർദേശ പ്രകാരം പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇഇൻസ്‌പെക്ടർ രൂപേഷ് KR ൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ സബ്ബ്ഇൻസ്‌പെക്ടർ ഹരിശങ്കർ ഒ എസ്സ് , എ എസ്സ് ഐമാരായ ജിഷ , സിഘോഷ് പിവി, ജോസ്സി കെപി SCPO മാരായ അഖിൽ പത്മൻ , പ്രശാന്ത്.പി, മനൂബ് എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെറിമാൻഡ് ചെയ്തു.
