നിർമ്മാണ തൊഴിലാളികളുടെ ഐക്യ സമിതി പ്രതീകാത്മക ആത്മഹത്യ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പ്രതീകാത്മക ആത്മഹത്യ പ്രതിഷേധ സമരം സംഘടിപ്പിച്ചു.നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി മധ്യമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.ഇന്ന് (27 -08 -2025 ) എറണാകുളം ഹൈക്കോടതി ജംഗ്‌ഷനിൽ നടന്ന പ്രതിഷേധ സമരം അഡ്വ .തമ്പാൻ തോമസ് ഉദ്‌ഘാടനം ചെയ്‌തു .വിവിധ തൊഴിലാളി യൂണിയനുകൾ ഉൾപ്പെട്ടതാണ് ഐക്യ സമിതി .

നിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല .കേരള സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികളും നയാ സമീപനവും ഈ മേഖലയെ തകർത്തിരിക്കുകയാണ് .തൊഴിലാളികളുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി രൂപീകരിച്ച തൊഴിലാളി ക്ഷേമ ബോർഡ് പ്രവർത്തനവും കെടുകാര്യസ്ഥ മൂലം പ്രതിസന്ധിയിലും ദുരിതത്തിലുമാണെന്ന് നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതി നേതാക്കൾ പറഞ്ഞു.കഴിഞ്ഞ പതിമൂന്നുമാസമായി നിർമ്മാണ തൊഴിലാളികൾക്ക് പെൻഷൻ ലഭിച്ചിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു .

നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം നടത്തുക,മസ്റ്ററിംഗ്‌ നടത്താൻ വിട്ടുപോയ 25131 പെൻഷൻകാർക്ക് ഒരവസരം കൂടി നൽകി പെൻഷൻ അനുവദിക്കുക,അംശദായം വർദ്ധിപ്പിച്ചതനുസരിച്ച് കാലോചിതമായി ആനുകൂല്യങ്ങളിൽ വർദ്ധനവ് വരുത്തുക,ഓണത്തിന് ബോണസ് ഫെസ്റ്റിവൽ അലവൻസ് അനുവദിക്കുക,ക്ഷേമ നിധി ബോർഡിലെ ആനന്ദിക്കരുത് നിയമനങ്ങൾ പി എ സിക്ക് വിടുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാനത്ത് മൂന്നു മേഖലകളിലായി പ്രതീകാത്മക ആത്മഹത്യ സമരങ്ങൾ നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി നടത്തിയത്.