എറണാകുളം ടൌൺ, സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ പ്രീപെയ്ത് ഓട്ടോ കൗണ്ടർ സംവിധാനം പുനരാരംഭിച്ചു. മുൻകാലങ്ങളിൽ താത്കാലികമായി നിർത്തിവെച്ചിരുന്ന പ്രീപെയ്‌ഡ് ഓട്ടോ കൗണ്ടർ സംവിധാനമാണ് ഇപ്പോൾ വീണ്ടും യാത്രക്കാർക്കായി ലഭ്യമാക്കിയിരിക്കുന്നത് . എറണാകുളം ടൌൺ, സൗത്ത് സ്റ്റേഷനുകളുടെ പ്രധാന കവാടങ്ങളിലെ ക്യൂവിൽ നിർത്തിയിട്ടിരിക്കുന്ന QR കോഡ് ഘടിപ്പിച്ച ഓട്ടോകളാണ് ഈ സേവനത്തിന് ഉപയോഗിക്കുന്നത്.

യാത്രക്കാർക്കുള്ള ബില്ലിംഗ് ക്രമം കൂടുതൽ ദ്രുതഗതിയിലാക്കുന്നതിനായി E-POS സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്.ഓട്ടോറിക്ഷയുടെ വിശദാംശങ്ങൾ. യാത്രാ നിരക്ക്. കൂടാതെ പരാതികൾക്കായുള്ള ലിങ്ക് എന്നിവ രേഖപ്പെടുത്തിയ ബില്ല് സ്ലിപ് ആണ് യാത്രക്കാർക്കു ലഭിക്കുന്നത്.
ഇപ്പോൾ ഈ പ്രീപെയ്‌ഡ് ഓട്ടോ കൗണ്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്നത് ഇന്ത്യൻ റെയിൽവെയിൽ നിന്ന് കാർട്ട് ലൈസൻസ് നേടിയിട്ടുള്ള ഓട്ടോകളാണ്. പകലും, രാത്രിയിലുമായി വ്യത്യസ്തമായ രണ്ട് തരത്തിൽ നിരക്ക് പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സേവനം കൊച്ചി സിറ്റി വെസ്റ്റ് ട്രാഫിക് പോലീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും നടപ്പാക്കുന്നത്.

റെയിൽവേ സ്റ്റേഷനുകൾ വഴി യാത്ര ചെയ്യുന്ന യാത്രക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. സിറ്റി പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകൾക്ക് കാർട്ട് ലൈസൻസും, സിറ്റി പെർമിറ്റ് ഇല്ലാത്ത ഓട്ടോ റിക്ഷകൾക്ക് താത്‌കാലിക കാർട്ട് ലൈസൻസും എടുക്കുന്നതിനു എറണാകുളം ടൗൺ റയിൽവേ സ്റ്റേഷനിലെ ഡെപ്യുട്ടി മാനേജറെ 9567869376 എന്ന നമ്പറിലിൽ ബന്ധപ്പെടാവുന്നതാണ് . ട്രാഫിക് സംബന്ധമായി പൊതു ജനങ്ങൾക്കുള്ള പരാതികൾ വാട്ട്സാപ്പ് മുഖാന്തിരം ബോധിപ്പിക്കുന്നതിനു കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് എൻഫോഴ്‌സ്മെന്റ് യൂണിറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രാഫിക് ഐ സംവിധാനത്തിനായുള്ള 6238100100 എന്ന ഫോൺ നമ്പറിൽ പരാതികൾ ചിത്രങ്ങൾ വീഡിയോ സഹിതം അയക്കാവുന്നതാണ്.
