എറണാകുളം കളമശ്ശേരിയിൽ നടന്ന കത്തിക്കുത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടു.

എറണാകുളം കളമശ്ശേരിയിൽ നടന്ന കത്തിക്കുത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടു .ഇന്നലെ പുലർച്ചെ വീടിന് മുന്നിൽ വെച്ച് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. കൊച്ചി വൈപ്പിൻ ഞാറയ്ക്കൽ സ്വദേശിയായ വിവേക് (25) ആണ് മരിച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സനോജ്, പ്രസാദ്, ജോയൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട് . വിവേകും പ്രതികളും സുഹൃത്തുക്കളായിരുന്നുവെന്നും സനോജിന്റെ വാഹനം വാടകയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെച്ചൊല്ലി തർക്കമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഇന്നലെ ബുധനാഴ്ച വൈകുന്നേരം സനോജും പ്രസാദും വിവേകിന്റെവീട്ടിലെത്തിയ ശേഷം പോയതിനുശേഷം തിരിച്ചെത്തിയാണ് കോല നടത്തിയത്. . “പ്രതികൾ അപകടകരമായ ആയുധം ഉപയോഗിച്ച് വീടിന് മുന്നിൽ വിവേകിന്റെ നെഞ്ചിനടിയിൽ കുത്തി. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കളമശ്ശേരിയിലെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, അവിടെ ചികിത്സയിലിരിക്കെ ഐസിയുവിൽ മരിച്ചു,” എഫ്‌ഐആറിൽ പറയുന്നു.