
ടി.ജെ വിനോദ് എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മാണം പൂർത്തിയാക്കിയ എറണാകുളം സി.സി.പി.എൽ.എം. ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ ടോയ്‌ലെറ്റ് സമുച്ചയം ടി.ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ ഹെഡ്മിസ്ട്രസ് മെറീന ഇവോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് മാറി ഗോമസ്, മുൻ കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, അദ്ധ്യാപകരായ സിംല കാസിം, ആൻഡ്രിയ പൈവ, സ്‌കൂൾ ലീഡർ ടെസ്സി മാത്യു ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.
