സംസ്ഥാന സർക്കാർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യത.അതിന്റെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് .
മെഡിക്കൽ കോളേജിലെ ഉപകരണങ്ങളുടെ ക്ഷാമം മൂലം സർജറികൾ മുടങ്ങുന്നുയെന്ന പറഞ്ഞ ഡോ .ഹാരിസിന്റെ പ്രസ്താവന വിവാദമായിരുന്നു.അതിനെ തുടർന്നാണ് ഹൈദരാബാദിൽ നിന്നും ഉപകരണങ്ങൾ പെട്ടെന്നു വാങ്ങുവാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.അതിനുശേഷമാണ് മുടങ്ങിയ സർജറി തുടങ്ങിയത്.അങ്ങനെ ജനകീയനായ മാറിയ ഡോ .ഹാരിസിനെതിരെ വിവാദമുണ്ടായ സമയത്ത് നടപടി സ്വീകരിക്കാതെ ഇപ്പോൾ നടപടിയുടെ ഭാഗമായി നോട്ടീസ് നൽകിയതിനെ ആരോഗ്യ വകുപ്പിനെയും മന്ത്രി ആരോഗ്യ വകുപ്പിനെയും വിമർശിക്കുന്നുണ്ട്.

ഡോ .ഹാരിസിനെതിരെ ആരോഗ്യ വകുപ്പിന്റെ സ്വാഭാവിക നടപടി മാത്രമാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചത്..വിദഗ്‌ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് നോട്ടീസെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി തീരുമാനിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് താന്‍ അയച്ച കത്ത് പുറത്തുവിട്ട് ഡോ. ഹാരിസ് ചിറക്കല്‍. മാര്‍ച്ച് മാസത്തിലും ജൂണ്‍ മാസത്തിലും ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് സൂപ്രണ്ടിന് നല്‍കിയ കത്താണ് പുറത്തുവിട്ടത്. നോട്ടീസിന് മറുപടി നല്‍കാനുള്ള കത്ത് അടിക്കാനുള്ള പേപ്പര്‍ പോലുമില്ലെന്ന് ഹാരിസ് പ്രതികരിച്ചു.വിദഗ്‌ധ സമിതി എന്ത് റിപ്പോര്‍ട്ട് ആണ് നല്‍കിയതെന്ന് തനിക്ക് അറിയില്ലെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.