‘അമ്മ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ ഈ താരസംഘടനയുടെ ചരിത്രം അറിയുന്നത് നല്ലതാണ് .പല നടന്മാരും ‘അമ്മ എന്ന താരസംഘടനയുടെ പിതൃത്വം അവകാശപ്പെടുന്നുണ്ട്.അമ്മയുടെ ആദ്യത്തെ പ്രസിഡന്റ് നടൻ എം ജി സോമൻ ആയിരുന്നു..വൈസ് പ്രസിഡന്റുമാർ മമ്മൂട്ടിയും മോഹാലൻലാലും .1994 ലാണ് താരസംഘടനയായ ‘അമ്മരൂപീകരിച്ചത് .അന്ന് ജനറൽ സെക്രട്ടറി ഇല്ല.സെക്രട്ടറി ടി പി മാധവൻ ആണ്.ജോയിന്റ് സെക്രട്ടറി വേണു നാഗവള്ളി .ട്രഷറർ ജഗദീഷ് .രണ്ട് വർഷം ഈ കമ്മിറ്റി തുടർന്നു അന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സുകുമാരി ,ബാലചന്ദ്ര മേനോൻ ,കെ ബി ഗണേഷ് കുമാർ,ഇന്നസെന്റ് ,മധു ,മണിയൻപിള്ള രാജു ,മുരളി,നെടുമുടി വേണു,ശ്രീനിവാസൻ ,സുരേഷ് ഗോപി,കൊച്ചിൻ ഹനീഫ എന്നിവർ ..രണ്ട് വർഷം ഈ കമ്മിറ്റി തുടർന്നു

1997 ൽ നടൻ മധു അമ്മയുടെ പ്രസിഡന്റായി.വൈസ് പ്രസിഡന്റുമാർ സുരേഷ് ഗോപിയും രാജൻ പി ദേവും.അന്നും ജനറൽ സെക്രട്ടറി ഇല്ല.രണ്ട് സെക്രട്ടറിമാർ വന്നു.ബാലചന്ദ്ര മേനോനും രാഘവനും .രണ്ട് പേര് ജോയിന്റ് സെക്രട്ടറിമാരായി.ജഗതി ശ്രീകുമാറും സുചിത്ര മുരളിയും.ട്രഷറർ കെ ബി ഗണേഷ് കുമാർ.എക്സിക്യൂട്ടീവ് അംഗങ്ങൾ .ജനാർദ്ദനൻ ,ദേവൻ ,കൽപ്പന,കെപിഎസി ലളിത,മാമുക്കോയ മനോജ് കെ ജയൻ,മുകേഷ്,മുരളി,മണിയൻപിള്ള രാജു,വിജയരാഘവൻ എന്നിവർ .97 ൽ വന്ന കമ്മിറ്റി മൂന്നു വർഷം ഭരിച്ച ശേഷം രണ്ടായിരത്തിൽ ഒഴിഞ്ഞു.
രണ്ടായിരത്തിലാണ് ഇന്നസെന്റ് പ്രസിഡന്റായത്.അന്ന് മോഹൻ ലാലും സുരേഷ് ഗോപിയും വൈസ് പ്രസിഡന്റുമാർ .മമ്മൂട്ടി സെക്രട്ടറി.അന്നും ജനറൽ സെക്രട്ടറിമാരില്ല.ജോയിന്റ് സെക്രട്ടറിമാർ ടി പി മാധവൻ ,സുചിത്ര മുരളി,ഇടവേള ബാബു എന്നിവരും ജോയിന്റ് സെക്രട്ടറിമാർ ടി പി മാധവൻ ,സുചിത്ര മുരളി .സുചിത്രയ്ക്കു പകരം ആക്ടിംഗ് ജോയിന്റ് സെക്രട്ടറിയായി ഇടവേള ബാബു വന്നു..ജഗദീഷ് ട്രഷറർ .എക്സിക്യു്ട്ടീവ് അംഗങ്ങൾ :ജയറാം.മുകേഷ് ,ശ്രീനിവാസൻ ,നെടുമുടി വേണു,ക്യാപ്റ്റൻ രാജു ,മണിയൻപിള്ള രാജു ,സിദ്ദിഖ് ,ഇടവേള ബാബു,അശോകൻ.ഈ കമ്മിറ്റിയുടെ ഭരണ കാലാവധി 2000 -2003 വരെയായിരുന്നു.

2003 മുതൽ 2006 വരെ ഉണ്ടായ ഭരണ സമിതി.പ്രസിഡന്റ് ഇന്നസെന്റ്.വൈസ് പ്രസിഡന്റുമാർ കെ ബി ഗണേഷ്കുമാർ ,നെടുമുടി വേണു,സെക്രട്ടറി മോഹൻലാൽ,ജോയിന്റ് സെക്രട്ടറിമാർ ഇടവേള ബാബുവും ടി പി മാധവനും,ജഗദീഷ് ട്രഷറർ.എക്സിക്യു്ട്ടീവ് അംഗങ്ങൾ :സുകുമാരി ,ബൈജു സന്തോഷ്,ബിജു മേനോൻ ,ദിലീപ് ,ഹരിശ്രീ അശോകൻ,കലാഭവൻ മാണി,മാമുക്കോയ ,മണിയൻപിള്ള രാജു,മുകേഷ് സിദ്ദിഖ്
2006 മുതൽ 2009 വരെയുള്ള ഭരണ സമിതിയിലെ പ്രസിഡന്റ് ഇന്നസെന്റ്.ദിലീപും നെടുമുടി വേണുവും വൈസ്പ്രസിഡന്റുമാർ.ആദ്യമായി അമ്മ എന്ന താരസംഘടനയ്ക്ക് ജനറൽ സെക്രട്ടറി ഉണ്ടായി.അത് മോഹൻലാൽ ആയിരുന്നു.അമ്മയിലെ ആദ്യത്തെ ജനറൽ സെക്രട്ടറി മോഹൻ ലാൽ.ആ കാലയളവിൽ സെക്രട്ടറി ഇല്ല.ജോയിന്റ് സെക്രട്ടറി ഇടവേള ബാബു.ട്രഷറർ മുകേഷ് .എക്സിക്യു്ട്ടീവ് അംഗങ്ങൾ :ബിന്ദു പണിക്കർ ,കുക്കു പരമേശ്വരൻ,കൊച്ചിൻ ഹനീഫ ഹരിശ്രീ അശോകൻ,കുഞ്ചാക്കോ ബോബൻ,മണിയൻപിള്ള രാജു,രാജൻ പി ദേവ്,സായ് കുമാർ ,സിദ്ദിഖ് ,വി കെ ശ്രീരാമൻ,വിജയരാഘവൻ .

2009 മുതൽ 2012 വരെയുള്ള ഭാരവാഹികൾ .ഇന്നസെന്റ് തന്നെ പ്രസിഡന്റ് .കെ ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാർ,മോഹൻലാൽ ജനറൽ സെക്രട്ടറിയായി തുടർന്നു .ഇടവേള ബാബു സെക്രട്ടറിയായി.ആ കാലയളവിൽ ജോയിന്റ് സെക്രട്ടറിയില്ല.ട്രഷറർ ജഗദീഷ്.എക്സിക്യു്ട്ടീവ് അംഗങ്ങൾ :മമ്മൂട്ടി,ദിലീപ്,കുക്കു പരമേശ്വരൻ , സംവൃത സുനിൽ , ഇന്ദ്രജിത്ത് ,ജയസൂര്യ ,കുഞ്ചാക്കോ ബോബൻ ,മണിയൻപിള്ള രാജു.നെടുമുടി വേണു,സിദ്ദിഖ്,വിജയരാഘവൻ.
2012 -2015 കാലത്ത് ഇന്നസെന്റ് പ്രസിഡന്റ് .വൈസ് പ്രസിഡന്റുമാർ കെ ബി ഗണേഷ് കുമാറും ദിലീപും .ജനറൽ സെക്രട്ടറി മോഹൻലാലും സെക്രട്ടറി ഇടവേള ബാബു.ജോയിന്റ് സെക്രട്ടറി ഇല്ല.ട്രഷറർ കുഞ്ചാക്കോ ബോബൻ ,എക്സിക്യു്ട്ടീവ് അംഗങ്ങൾ :നെടുമുടി വേണു ,ദേവൻ ,ലാലു അലക്സ് ,ലാൽ സിദ്ധിഖ് ,സൂരജ് വെഞ്ഞാറമൂട് ,ജയസൂര്യ,ഇന്ദ്രജിത്ത് ,കാവ്യാ മാധവൻ,ലെന ,കുക്കു പരമേശ്വരൻ.

2015 -2018 കാലത്ത് ഇന്നസെന്റ് വീണ്ടും പ്രസിഡന്റായി.ആര് തവണ തുടർച്ചയായി.മോഹൻ ലാലും കെബി ഗണേഷ് കുമാറും വൈസ് പ്രസിഡന്റുമാർ,ആദ്യമായി മമ്മൂട്ടി ജനറൽ സെക്രട്ടറിയായി.ജോയിന്റ് സെക്രട്ടറി ഇടവേള ബാബു.ദിലീപ് ട്രഷറർ.എക്സികുട്ടീവ് അംഗങ്ങൾ ആസിഫ് അലി,കുക്കു പരമേശ്വരൻ,ദേവൻ ,കലാഭവൻ ഷാജോൺ ,മണിയൻപിള്ള രാജു,മുകേഷ്,നെടുമുടി വേണു ,നിവിൻ പോളി രമ്യ നബീശൻ ,സിദ്ധിഖ്.
2018 -2021 ഭരണ സമിതിയിൽ മോഹൻ ലാൽ ആദ്യമായി പ്രസിഡന്റാവുന്നു.ഇന്നസെന്റ് മാറി നിന്നു .ആ കാലയളവിൽ വൈസ് പ്രസിഡന്റുമാർ ഇല്ല.ഇടവേള ബാബു ജനറൽ സെക്രട്ടറിയും സിദ്ദിഖ് സെക്രട്ടറിയും.ജോയിന്റ് സെക്രട്ടറിമാർ മുകേഷും കെ ബി ഗണേഷ് കുമാറും .ട്രഷറർ ജഗദീഷ് .എക്സികുട്ടീവ് അംഗങ്ങൾ :ഇന്ദ്രൻസ് ,ബാബുരാജ്,ആസിഫ് അലി .ഹണിറോസ്,അജു വർഗീസ് ,ജയസൂര്യ ,രചന നാരായണൻകുട്ടി,ശ്വേത മേനോൻ ,സുധീർ കരമന ,ടിനി ടോം ,ഉണ്ണി ശിവപാൽ .
2021 -2024 ൽ പ്രസിഡന്റ് വീണ്ടും മോഹൻ ലാൽ.വൈസ് പ്രസിഡന്റുമാർ ശ്വേതാ മേനോനും മണിയൻ പിള്ള രാജുവും.ഇടവേള ബാബു ജനറൽ സെക്രട്ടറി.ജോയിന്റ് സെക്രട്ടറി ജയസൂര്യ.ട്രഷറർ സിദ്ദിഖ് .എക്സിക്യു്ട്ടീവ് അംഗങ്ങൾ :സുധീർ കരമന ,സുരഭി ലക്ഷ്മി ,ബാബു രാജ് ,ടോവിനോ തോമസ് ,മഞ്ജു പിള്ള ,ടിനി ടോം ,ഉണ്ണി മുകുന്ദൻ ,ലെന ,രചന നാരായണൻ കുട്ടി.ലാൽ .

2024 -2027 ഭരണ സമിതിയിലാണ് പൊട്ടിത്തെറി ഉണ്ടായതും വിവാദങ്ങൾക്ക് കാരണമായ സംഭവങ്ങൾ നടന്നതും.തുടർന്ന് 2024 ൽ ഭരണസമിതി പിരിച്ചു വിട്ടു .അന്നത്തെ ഭരണ സമിതി.മോഹൻ ലാൽ പ്രസിഡന്റ്.വൈസ് പ്രസിഡന്റുമാർ ജഗദീഷും ജയൻ ചേർത്തലയും.സിദ്ദിഖ് ജനറൽ സെക്രട്ടറി.ബാബു രാജ് ജോയിന്റ് സെക്രട്ടറി,ട്രഷറർ ഉണ്ണി മുകുന്ദൻ .പിന്നീട് ഉണ്ണി മുകുന്ദൻ രാജിവെച്ചു .എക്സിക്യു്ട്ടീവ് അംഗങ്ങൾ കലാഭവൻ ഷാജോൺ ,സൂരജ് വെഞ്ഞാറമൂട്,ജോയ് മാത്യു ,സുരേഷ് കൃഷ്ണ,ടിനി ടോം ,അനന്യ ,വിനു മോഹൻ,ടോവിനോ തോമസ് ,സരയൂ മോഹൻ ,അൻസിബ ,ജോമോൾ
2024 ൽ പിരിച്ചു വിട്ട ശേഷം നടക്കുന്ന തെരെഞ്ഞെടുപ്പാണ് 2025 ൽ ഇപ്പോൾ നടക്കാൻ പോകുന്നത്.പിരിച്ചു വിട്ടില്ലായിരുന്നെങ്കിൽ 2027 വരെ തുടരാമായിരുന്നു.ഇനി അടുത്ത തെരെഞ്ഞെടുപ്പ് നടക്കുക 2028 ലാണ് .