ആഗസ്റ്റ് 15 നു നടക്കുന്ന താരസംഘടനായ അമ്മയുടെ തെരെഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് പ്രസിഡന്റ് സ്ഥാനത്തേക്കാണ് .സീനിയർ നടനായ ദേവനും നടി ശ്വേത മേനോനും തമ്മിലാണ് വാശിയേറിയ മത്സരം.ജഗദീഷ് പിന്മാറിയതോടെ ശ്വേത മേനോൻ അനായാസം ജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.എന്നാലിപ്പോൾ കാറ്റ് ദേവനു അനുകൂലമായിരിക്കുകയാണ് .
വനിതകൾ നേതൃത്വത്തിൽ വരുമെന്ന ഉറപ്പിനെ തുടർന്നായിരുന്നു ജഗദീഷിന്റെ പിന്മാറ്റം എന്നാണ് എല്ലാവരും കരുതിയത്.എന്നാൽ ദേവൻ പ്രസിഡന്റാകാൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ തീരുമാനമെന്നാണ് പറയപ്പെടുന്നത്.ദേവനു കാര്യങ്ങൾ അനുകൂലമാകാൻ ചില കാരണങ്ങളുണ്ട്.

ഒന്ന്- അദ്ദേഹം സീനിയർ താരം ആണ് .മറ്റൊന്ന് -കളങ്ക രഹിത പ്രതിഛായയുണ്ട്.കൂടാതെ എടുത്തു ചട്ടക്കാരനല്ല.പക്വതയോടെ കാര്യങ്ങൾ തീരുമാനിക്കും.ഇത്തരത്തിലുള്ള ഒരു താരത്തെയാണ് താരസംഘടനയായ അമ്മയ്ക്ക് ഇപ്പോൾ ആവശ്യമെന്നാണ് പൊതു അഭിപ്രായം .ജഗദീഷിന്റേയും മോഹൻ ലാലിന്റെയും പിന്തുണ ദേവനാണ് എന്ന് അഭ്യൂഹമുണ്ട്.
ബിജെപിയുടെ ഭാരവാഹിയായതിനാൽ കേന്ദ്ര മന്ത്രിയും സൂപ്പർ സ്റ്റാറുമായ സുരേഷ് ഗോപിയുടെ അകമഴിഞ്ഞ സഹായങ്ങളും ദേവനു നിർലോഭം ലഭിക്കുന്നുണ്ട്.അതേസമയം ചില നടന്മാർ പറയുന്നത് ദേവൻ ബിജെപിക്കാരനല്ലായിരുന്നെങ്കിൽ വിജയം ഉറപ്പാണ് എന്ന തരത്തിലാണ്.എന്നാൽ നടന്മാരിൽ ഭൂരിപക്ഷവും ബിജെപി ചായ്‌വുള്ളവരാണെന്നും പറയപ്പെടുന്നു.

ജഗദീഷ് നേരത്തെ കോൺഗ്രസുകാരനായിരുന്നു.പത്തനാപുരം നിയമസഭ തെരെഞ്ഞെടുപ്പിൽ കെ ബി ഗണേഷ് കുമാറിനെതിരെ മത്സരിച്ച് പരാജയപ്പെട്ടതോടെ ജഗദീഷ് കോൺഗ്രസ് അനുഭവം ഉപേക്ഷിച്ചതായാണ് പറയപ്പെടുന്നത്.ശ്വേത മേനോൻ കോൺഗ്രസ് അനുഭാവിയാണ്.അതിനാൽ ‘അമ്മ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള മത്സരമായി വളരെ പെട്ടന്നാണ് കളം മാറിയത്.
മോഹൻ ലാൽ ,മമ്മൂട്ടി ,സുരേഷ് ഗോപി ഉൾപ്പെടെ സൂപ്പർ താരങ്ങൾ ദേവനോടോപ്പമാണെന്ന് പ്രചാരണമുണ്ട്.ദേവനാണ് അമ്മയെ നയിക്കാൻ പ്രാപ്തനെന്നാണ് ഒരു വിഭാഗം താരങ്ങൾ വിശ്വസിക്കുന്നത്.ശ്വേത മേനോനു നടിമാരുടെ വോട്ടുകൾ കിട്ടാൻ സാധ്യത കുറവാണെന്നും പറയുന്നവരുടെ എണ്ണം കൂടുതലാണ് .
ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നടൻ ബാബുരാജ് പിന്മാറിയതോടെ മത്സരം കുക്കു പരമേശ്വരനും രവീന്ദ്രനും തമ്മിലാണ്.ഈ മത്സരത്തിൽ വ്യക്തമായ മുൻതൂക്കം കുക്കുവിനാണ് .അതുകൊണ്ട് പ്രസിഡന്റ് ,ജനറൽ സെക്രട്ടറി പദവികളിലേക്ക് സ്ത്രീകൾ വരുന്നതിനോട് മിക്കവാറും താരങ്ങളും അനുകൂലമല്ല.അതുകൊണ്ടാണ് ദേവൻ വിജയിക്കണമെന്ന് ചിലർ പറയുവാൻ ഒരു കാരണം.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവർ പത്രിക നൽകിയിരുന്നു.പിന്നീട് നവ്യ നായർപിന് വലിച്ചു .. ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് അൻസിബ ഹസ്സൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു .
ട്രഷറർ സ്ഥാനത്തേക്ക്കിയിരുന്ന പത്രിക പിൻവലിച്ച് ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് നടൻ വിനു മോഹൻ മത്സരിക്കാൻ സാധ്യതയുണ്ട്. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനും തമ്മിലാകും പ്രധാനമത്സരം. കൈലാഷ് ,സിജോയ് വർഗീസ് ,റോണി ഡേവിഡ് ,ടിനി ടോം ,സന്തോഷ് കീഴാറ്റൂർ ,വിനു മോഹൻ,നന്ദു പൊതുവാൾ,ജോയ് മാത്യു എന്നിവരാണ് ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.വനിതാ സംവരണത്തിലേക്ക് നീന കുറുപ്പ് ,സജിത ബേട്ടി ,സരയൂ മോഹൻ,ആശാ അരവിന്ദ്,അഞ്ജലി നായർ എന്നിവരും മത്സരിക്കുന്നു.
