ലോകത്തിലെ എണ്ണപ്പെട്ട സിനിമ സംവിധായകരിലൊരാളായ അടൂർ ഗോപാലകൃഷ്ണനെതിരെ സൈബർ കനത്ത ആക്രമണം നടത്തിയിട്ടും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന സർക്കാരും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് ?

പട്ടികജാതി വിഭാഗങ്ങളുടെ വോട്ട് ബാങ്കിനെ ഭയപ്പെട്ടാണ് ബിജെപിയടക്കമുള്ളവർ അടൂരിനനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല .ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ എസ് സി- എസ്ടി ആക്ട് പ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ചിലർ പരാതി കൊടുത്തത്.എസ് സി- എസ്ടി ആക്ട് പ്രകാരം കേസ് എടുക്കാനാവില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമപോദേശം.
അടൂർ ഗോപാലകൃഷ്ണൻ എന്താണ് പറഞ്ഞത് .പട്ടികജാതിക്കാർക്കും സ്ത്രീകൾക്കും ധനസഹായം നൽകുന്നതിന് മുമ്പ് സിനമയെക്കുറിച്ച് പരിശീലനം നൽകണമെന്നാണ്.പരിശീലനം എന്നാൽ വിദ്യഭ്യാസം നൽകുകയാണ്.ഒരാൾക്ക് അക്ഷരം എഴുതാൻ അറിയില്ലെങ്കിൽ എങ്ങനെ കഥ ,കവിത ,നോവൽ ,ലേഖനം എന്നിവ എഴുതാൻ കഴിയും.അതുപോലെ സിനിമയുടെ ഭാഷയും പരിശീലനത്തിലൂടെ ആർജ്ജിക്കേണ്ടതാണ്.അങ്ങനെ പറഞ്ഞതിനാണ് അടൂർ ഗോപാലകൃഷ്ണനെ ക്രൂശിക്കുന്നത്.പണ്ട് അയ്യങ്കാളിയും അധസ്ഥിതർക്ക് വിദ്യഭ്യസം നൽകണമെന്നാണ് വാദിച്ചത് .

ചിലർ അടൂരിന്റെ സിനിമകൾ ബഹിഷ്‌കരിക്കുമെന്ന് പറയുന്നുണ്ട്. .ഇപ്പോൾ അടൂരിനെ കരിവാരി തേക്കുന്നവർ അടൂരിന്റെ സിനിമകൾ കാണാറില്ല.അടൂർ വാണിജ്യ സിനിമകൾ സംവിധാനം ചെയ്യുന്നില്ല .അദ്ദേഹത്തിന്റെ സിനിമകൾ കാണുന്ന ഉയർന്ന സാംസ്‌കാരിക നിലവാരം പുലർത്തുന്ന സിനിമ ആസ്വാദകരാണ് അടൂരിന്റെ സിനിമകൾ കാണുന്നത്.അതിനാൽ ഇവർ ബഹിഷ്കരിച്ചാലും അടൂരിനു ഒന്നും സംഭവിക്കാൻ പോവുന്നില്ല.
അടൂരിനെ ക്രൂശിക്കുന്നതിന് പിന്നിൽ മറ്റു ചില അജണ്ടകൾ ഉണ്ട്.കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ പട്ടികജാതി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും സിനിമകൾ എടുക്കുന്നതിനു വേണ്ടി ഒന്നരക്കോടി രൂപ ധനസഹായം നൽകുന്നുണ്ട്.ഈ തുക തട്ടിയെടുക്കുന്നതിനു വേണ്ടി ഒരു റാക്കറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഒന്നരക്കോടി രൂപ കിട്ടാൻ പട്ടികജാതിക്കാരുടെയും സ്ത്രീകളുടെയും മറവിൽ മേൽപ്പറഞ്ഞ റാക്കറ്റാണ് പ്രവർത്തിക്കുന്നത്.അതുകൊണ്ടാണ് ധനസഹായം കിട്ടുന്നവർ എടുക്കുന്ന സിനിമകൾക്ക് നിലവാരമില്ലാത്ത അവസ്ഥ ഉണ്ടാവുന്നത്.ആ അവസ്ഥ മാറണമെന്നും പൊതു ഫണ്ട് പാഴാക്കാതിരിക്കാനും നല്ല സിനിമ ഉണ്ടാവുന്നതിനും വേണ്ടിയാണ് സർക്കാർ ധനസഹായം ലഭിക്കുന്നവർക്ക് പരിശീലനം നൽകണമെന്ന് അടൂർ പറഞ്ഞത്.

പരിശീലനം പട്ടികജാതിക്കാർക്ക് കിട്ടിയാൽ അവർക്ക് സ്വന്തമായി നല്ല സിനിമ സംവിധാനം ചെയ്യുവാൻ കഴിയും .അതോടെ തിരിച്ചടിയാവുക പട്ടികജാതിക്കാരെയും സ്ത്രീകളെയും മറയാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കാണ്.അത്തരം ശക്തികളും അടൂരിനെ ക്രൂശിക്കുന്നവരുടെ ഇടയിലുണ്ട്.അടൂരിനെ പോലെ മഹാനായ സംവിധായകനെതിരെ സൈബർ ആക്രമണം ഉണ്ടായിട്ടും സംസ്ഥാന സർക്കാർ മിണ്ടുന്നില്ലെന്നാണ് ഖേദകരം.