വിംബിൾഡൺ വനിതസിംഗിൾസ് ഫൈനലിൽ അമേരിക്കകാരിയുടെ തോൽവി വലിയ വേദനയാണ് കാണികൾക്ക് സമ്മാനിച്ചത്.പൊരുതാനുള്ള അവസരം പോലും ജേതാവായ ഇഗ സ്വിയടെക് നൽകിയില്ല എന്നതാണ് വാസ്തവം.വലിയ തോൽവിയാണ് യുഎസിന്റെ അമാന്‍ഡ അനിസിമോവയ്ക്ക് ഫൈനലിൽ നേരിടേണ്ടി വന്നത്.ഒടുവിൽ അവർ പൊട്ടിക്കരയുകയും ചെയ്‌തു .സാധാരണ ജയിക്കുമ്പോഴാണ് വിജയി കരയുക .ഇന്നലെ അമാന്‍ഡ പൊട്ടിക്കരഞ്ഞത് പൊരുതാൻ പോലും കഴിയാതെ കീഴടങ്ങിയതുകൊണ്ടാണ്.അവർ കരഞ്ഞപ്പോൾ കാണികൾ ദുഃഖിതനായി.ഇന്നാണ് പുരുഷ സിംഗിൾസിൽ ഫൈനൽ മത്സരം.ഇറ്റലിയുടെ ജെന്നിക് സിന്നറും സ്‌പെയിനിന്റെ അൽകരസും തമ്മിലാണ് ഫൈനൽ പോരാട്ടം.
ഇന്നലെ സെൻട്രൽ കോർട്ടിൽ നടന്ന വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയടെക് കിരീടം നേടി . യുഎസിന്റെ അമാന്‍ഡ അനിസിമോവയെ അനായസം പരാജയപ്പടുത്തിയാണ് ഇഗയുടെ കന്നിക്കിരീട നേട്ടം. 57 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 6-0. 6-0 എന്ന സ്‌കോറിനാണ് ഇഗയുടെ വിജയം.നാലാം റാങ്കുകാരിയായ ഇഗ പന്ത്രണ്ടാം റാങ്കുകാരിയെയായ അമാന്‍ഡയെയാണ് പരാജയപ്പെടുത്തിയത്.സെമി ഫൈനലിൽ ഒന്നാം റാങ്കുകാരിയായ ആര്യന സബാലെങ്കയെയാണ് അമാന്‍ഡ തോൽപ്പിച്ച് ഫൈനലിൽ എത്തിയത്.എന്നിട്ടാണ് ഏകപക്ഷീയമായ തോൽവി അമാന്‍ഡ ഏറ്റുവാങ്ങിയത്.
പോളണ്ട് ടെന്നീസ് താരമാണ് ഇഗ സ്വിയടെക്. നിലവിൽ വനിതാ സിംഗിൾസിൽ നാലാം സ്ഥാനത്തുള്ള ഇഗ മുമ്പ് 125 ആഴ്ച ലോകഒന്നാം നമ്പർ റാങ്കിംഗിൽ ആറ്പ്രധാനകിരീടങ്ങൾ നേടി. ഫ്രഞ്ച് ഓപ്പൺ ,വിംബിൾഡൺ,യുഎസ് ഓപ്പൺ തുടങ്ങിയ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ ഇഗനേടിയിട്ടുണ്ട്. ആദ്യമായാണ് വിംബിൾഡണിൽ മുത്തമിട്ടത്.
കാര്യമായ ചെറുത്തുനില്‍പ്പു പോലും ഇല്ലാതെയാണ് ഇഗയ്ക്ക് മുന്നില്‍ അമാന്‍ഡ അനിസിമോവ വളരെ വേഗമാണ് കീഴടങ്ങിയത്. വിംബിള്‍ഡണ്‍ കീരീട നേട്ടത്തോടെ ഇഗയുടെ ഗ്രാന്‍സ് സ്ലാം നേട്ടം ആറായി.57 മിനിറ്റിൽ പോരാട്ടം അവസാനിച്ചു.രണ്ട് സീറ്റുകളിലും ഒരു പോയിന്റു പോലും നേടാതെയാണ് അമാന്‍ഡ കീഴടങ്ങിയത് .അതിൽ കഠിനമായ വേദന ഉണ്ടായി.കളിക്കുശേഷം പൊട്ടിക്കരയുകയും ചെയ്‌തു .

ഫ്രഞ്ച് ഓപ്പണില്‍ നാലും യുഎസ് ഓപ്പണില്‍ ഒരു തവണയും ഇഗ കിരീടം നേടിയിട്ടുണ്ട്. ആദ്യമായി ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന 13ാം സീഡായ അമാന്‍ഡയ്ക്ക്, 2016നു ശേഷം 2016നു ശേഷം വിംബിള്‍ഡണില്‍ കിരീടമുയര്‍ത്തുന്ന ആദ്യ വനിതാ യുഎസ് താരമെന്ന നേട്ടവും നഷ്ടമായി.