അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ശതകോടീശ്വരനായ സംരംഭകനും ടെക് മുതലാളിയുമായ എലോൺ മസ്‌ക് ഇന്നലെ തന്റെ പ്ലാറ്റ്‌ഫോമായ എക്‌സിൽ(പഴയ ട്വിറ്റർ ) ‘അമേരിക്ക പാർട്ടി’ എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു.നേരത്തെ ട്രംപും ഇലോൺ മാസ്‌കും ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു.പെട്ടെന്നാണ് ട്രംപ് ഇലോൺ മാസ്കുമായി തെറ്റിയത്.പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കുന്നതിന് നിർണായക പങ്കു വഹിച്ചവരിൽ ഒരാളാണ് ഇലോൺ മാസ്‌ക് .തന്നെ സഹായിച്ചവരെയൊക്കെ പ്രസിഡന്റായ ശേഷം ട്രംപ് പിണക്കുകയാണ് ചെയ്യുന്നത്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം ട്രംപിനുണ്ടായിരുന്നു.എന്നാൽ ആ ബന്ധത്തിനും ഇപ്പോൾ ഉലച്ചിൽ തട്ടി.
” നിങ്ങളുടെ(അമേരിക്കരുടെ ) സ്വാതന്ത്ര്യം തിരികെ നൽകുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്,” എന്ന് മസ്‌ക് എക്‌സിൽ കുറിച്ചു .അടുത്തിടെ നടത്തിയ വോട്ടെടുപ്പിന്റെ ഫലങ്ങളെ പരാമർശിച്ചുകൊണ്ട്, ഒരു പുതിയ രാഷ്ട്രീയ ബദലിനായുള്ള 2-ൽ 1 എന്ന അനുപാതത്തിലുള്ള പൊതുജനാഭിലാഷം ആ വോട്ടെടുപ്പിൽ പ്രകടമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.ഇതാണ് ഇലോൺ മാസ്കിനെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക് നയിച്ചത്.
ജൂലൈനാലിനു ന് നടന്ന യുഎസ് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ, മസ്‌ക് തന്റെ പ്ലാറ്റ്‌ഫോം എക്‌സിൽ ഒരു പോൾ പോസ്റ്റ് ചെയ്തു, അനുയായികളോട് ചോദിച്ചു: “രണ്ട് പാർട്ടി (ചിലർ ഏകകക്ഷി എന്ന് പറയും) സംവിധാനത്തിൽ നിന്ന് സ്വാതന്ത്ര്യം വേണോ എന്ന് ചോദിക്കാൻ സ്വാതന്ത്ര്യദിനം തികഞ്ഞ സമയമാണ്! നമ്മൾ അമേരിക്ക പാർട്ടി സൃഷ്ടിക്കണോ?”
ഇലോൺ മസ്‌ക് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ അമേരിക്കയിൽ നീ എന്ത് സംഭവിക്കുമെന്ന് ലോകം കാത്തിരിക്കുകയാണ്.ട്രംപിന്റെ നിലപാടിൽ ഇത് മൂലം മാറ്റം സംഭവിക്കുമോ?
