ഇന്ന് ഡോക്ടേഴ്സ് ഡേ ;ഈ ദിനത്തിൽ ഒരു ഡോക്ടറുടെ പേരാട്ടത്തിനു ഫലം കണ്ടു.മെഡിക്കൽ കോളേജിൽ മുടങ്ങിയ ശസ്ത്രക്രിയ തുടങ്ങി.

ജൂലൈ ഒന്ന് ഡോക്ടേഴ്‌സ് ദിനത്തിൽ ഡോ .ഹാരിസ് ചിറക്കലിന്റെ പോരാട്ടത്തിനു ഫലം കണ്ടു.ഇതാണ് മാതൃക ഡോക്ടർ.ഇങ്ങനെയായിരിക്കണം ഡോക്ടർമാർ.

ഡോ .ഹാരിസിന്റെ വെളിപ്പെടുത്തലോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ പുറത്ത് വന്നത്.അതോടെ വിവാദമായി. ഇന്ന് ഡോക്ടേഴ്‌സ് ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമത്തെത്തുടര്‍ന്നുള്ള ചികിത്സാ പ്രതിസന്ധിക്ക് പരിഹാരമായി.. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതേത്തുടർന്ന് ഉപകരണങ്ങൾ ഇല്ലാത്തതിനാൽ മാറ്റിവെച്ചിരുന്ന ശസ്ത്രക്രിയകള്‍ ആരംഭിക്കുകയും ചെയ്‌തു

ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്നു രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയ മുടങ്ങുന്നതായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ തുറന്നു പറച്ചില്‍ ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടായത്.

ഡോ.ഹാരിസിന്റെ തുറന്നുപറച്ചിലില്‍ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുകയാണ്. ഡോക്ടര്‍ ഹാരിസിനെ പിന്തുണച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അടക്കം വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍ എന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഇന്നും രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു.

ഡോക്ടേഴ്‌സ് ദിനമായ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ പ്രതിഷേധിച്ചുകൊണ്ട് പ്രതിഷേധം നടത്തി. അമിത ജോലിഭാരം കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ എണ്ണം കൂട്ടണമെന്നും, ശമ്പളപരിഷ്‌കരണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉപകരണക്ഷാമത്തെപ്പറ്റി തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചാല്‍ കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്നും കെജിഎംസിടിഎ സൂചിപ്പിച്ചു.