വിവാദങ്ങൾക്കൊടുവിൽ തിരുവന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജിവച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയായിരുന്നു പാലോട് രവി രാജിവച്ചത് . രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും’- പാലോട് രവി ഒരു പ്രാദേശിക നേതാവിനോട് ഫോണിൽ ഇങ്ങനെയാണ് പറഞ്ഞത്.

പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായതോടെ കോൺഗ്രസ് വെട്ടിലായി.പാലോട് രവിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉണ്ടായത്.തുടർന്ന് കെപിസിസി പ്രസിഡന്റ് രാജി ആവശ്യപ്പെടുകയും പാലോട് രവി തന്റെ രാജി നൽകിയെന്നുമാണ് ഒരു വിഭാഗം പറഞ്ഞത്.മറ്റൊരു വിഭാഗം പറഞ്ഞത് വിവാദമായതിനെ അടിസ്ഥാനത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കാതിരിക്കാൻ സ്വയം രാജിവെച്ചുയെന്നാണ് .

പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. പാലോട് രവിയുമായുള്ള ഫോൺ സംഭാഷണം ജലീലാണ് പുറത്തുവിട്ടത്.