കൊച്ചി മെട്രോയിൽ സ്ഥിര സ്വഭാവത്തോടെ ജോലി ചെയ്തു വരുന്ന മുഴുവൻ തൊഴിലാളികളേയും സർവ്വീസിൽ സ്ഥിരപ്പെടുത്തുക

കൊച്ചി മെട്രോയിൽ വിവിധ കരാർ കമ്പനികളിൽസ്ഥിര സ്വഭാവത്തോടെ ജോലി ചെയ്തു വരുന്ന മുഴുവൻ തൊഴിലാളികളേയും സർവ്വീസിൽ സ്ഥിരപ്പെടുത്തണമെന്ന് മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഐ.എൻ.റ്റി.യു.സി സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു.

എൺപത് ശതമാനത്തോളം വരുന്ന കരാർ തൊഴിലാളികളെ കൊണ്ടാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു . ആവർത്തന സ്വഭാവമുള്ള ഈ ജോലികൾ കരാർ തൊഴിലാളികൾ കുറഞ്ഞ ശമ്പളത്തിന് ചെയ്തു വരികയാണ്.

തൊഴിലാളികളുടെ ദീർഘകാല കരാറിൽ ഉൾപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങളിൽ മെട്രോ മാനേജ്മെൻ്റ് ഏകപക്ഷീയമായി വെട്ടിച്ചുരുക്കുകയാണെന്ന് യൂണിയൻ ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭ നടപടികൾ ആരംഭിക്കുമെന്ന് ഐ.എൻ.റ്റി.യു.സി ദേശീയ സമിതി അംഗം വി.പി ജോർജ് പറഞ്ഞു.

കടത്തു കടവ് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന നേതൃ സമ്മേളനം ഐ.എൻ.റ്റി.യു.സി ദേശീയ സമിതി അംഗം വി.പി ജോർജ്ജ് ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിന്ദു വിജയൻ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മിവ ജോളി മുഖ്യ പ്രഭാഷണം നടത്തി.

യു. ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ,നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.എൻ കൃഷ്ണകുമാർ,ദേശീയ കായിക വേദി ജില്ല പ്രസിഡൻ്റ് അഡ്വ.ജോർജ്ജ് ജോൺ വാലത്ത്,എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.നേതാക്കളായ പ്രിൻസ് വെള്ളറയ്ക്കൽ,രാജീവ് മുതിരക്കാട്, കൗൺസിലർ കെ.ജയകുമാർ,നസീർ ചൂർണിക്കര,ഷിജോ തച്ചപ്പിള്ളി, രഞ്ജിത് കൊച്ചുവീടൻ,ആൻ്റോ എഡ്വിൻ ബേബി, ആൽഫിൻ രാജൻ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ അമീൻ അഷറഫ്, ബ്ലോക്ക് പ്രസിഡൻ്റ് മുഹമ്മദ് നിസാം എ.എൽ എന്നിവർ പ്രസംഗിച്ചു.