നിപ ബാധ സംശയിച്ച് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. ജൂലൈ 12 ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാലക്കാട് സ്വദേശിയായ 57 കാരൻ മരിച്ചത്.
മരണകാരണം നിപ അണുബാധയാണോ എന്ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ചേരിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 609 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്.

സിസിടിവി ദൃശ്യങ്ങളും മറ്റ് ഡാറ്റയും ഉപയോഗിച്ച് ആരോഗ്യവകുപ്പ് മരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്