അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം. അപ്രതീക്ഷിതമായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 24 പേർ മരിച്ചു. 25-ലധികം പെൺകുട്ടികളെ കാണാതായി. നേരത്തെ മരണസംഖ്യ 13 ആയിരുന്നു. ടെക്സസിൽ സമ്മർ ക്യാമ്പിനെത്തിയ പെൺകുട്ടികളെയാണ് കാണാതായത്.
ഇതുവരെ ആകെ 237 പേരെ രക്ഷപ്പെടുത്തുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ് പെട്ടെന്നുള്ള മഴ മിന്നൽ പ്രളയത്തിലേക്ക്. ഗ്വാഡലൂപ്പേ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതാണ് പ്രളയത്തിന് കാരണമായത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്ന്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.