മു‍സ്ലിം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാനിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി

മു‍സ്ലിം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാനിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഭരണകൂടം. പൊതുസ്ഥലങ്ങളിൽ മുഖം കാണാൻ കഴിയാത്ത വിധമുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന നിയമം കസാഖിസ്ഥാനിൽ നിലവിൽ വന്നു. കസാഖിസ്ഥാന്റെ ഔദ്യോഗിക നാമം റിപ്പബ്ലിക്ക് ഓഫ് കസാഖ്സ്ഥാൻ.ഏഷ്യ -യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്ന കസാഖിസ്ഥാൻലോകരാഷ്ട്രങ്ങളിൽഒമ്പതാം സ്ഥാനമുള്ള രാജ്യമാണ്.പശ്ചിമ യൂറോപ്പിനെക്കാൾ വലുതാണ് ഇത്. മു‍സ്ലിം ഭൂരിപക്ഷമാണെങ്കിലും മതേതരത്വ രാജ്യമാണ് കസാഖിസ്ഥാൻ.

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയെങ്കിലും ചില ഇളവുകൾ കസാഖിസ്ഥാൻ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.ചികിത്സാ ആവശ്യങ്ങൾ, പ്രതികൂല കാലാവസ്ഥ, കായിക, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയ്ക്കു ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഈ നിയമത്തിൽ ഏതെങ്കിലും മതത്തെയോ മതപരമായ വസ്ത്രധാരണ രീതികളെയോ വ്യക്തമായി പരാമർശിക്കുന്നില്ല.

പഴയ സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ട രാജ്യമാണ് ഖസാഖിസ്ഥാൻ .പ്രസിഡന്‍റ് കസ്സിം ജോമാർട്ട് ടോക്കയേവ് ഈ നിയമത്തിൽ ഒപ്പുവച്ചു കഴിഞ്ഞു.. ഇസ്ലാമിക വസ്ത്രധാരണ രീതികളെ നിയന്ത്രിക്കുന്നത് മധ്യേഷ്യൻ രാജ്യങ്ങളിൽ പ്രവണതയായി മാറിയെന്ന വിമർശനം ഉയരുന്നതിന് ഇടയിലാണ് കസാഖിസ്ഥാൻ സർക്കാരിൻ്റെ ഈനടപടി.

മുഖം മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതിനേക്കാൾ രാജ്യത്തിന്‍റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലതെന്ന് പ്രസിഡന്‍റ് കസ്സിം ജോമാർട്ട് ടോക്കയേവ് ജനങ്ങളെ നേരത്തെ ഉപദേശിച്ചിരുന്നു.വംശീയ സ്വത്വം ഉയർത്തിപ്പിടിക്കുന്ന വസ്ത്രങ്ങൾക്ക് പ്രചാരണം നൽകണമെന്നാണ് പ്രസിഡന്റിന്റെ അഭിപ്രായം.കിർഗിസ്ഥാനിൽ നിഖാബ് നിരോധനം നടപ്പിലാക്കാൻ പൊലീസ് തെരുവിൽ പട്രോളിംഗ് നടത്താറുമുണ്ട്.ഇസ്ലാം മതവിശ്വാസികളായ വനിതകൾ മുഖം മറക്കാൻ ധരിക്കുന്ന വസ്ത്രമാണ് നിക്വാബ് അല്ലെങ്കിൽ നിഖാബ് . മുസ്ലിം വനിതയുടെ വസ്ത്രധാരണമായ ഹിജാബിൻറെ ഭാഗമായിധരിക്കുന്ന വസ്ത്ര ഭാഗമാണിത്.

അതേസമയം പഴയ സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ട രാജ്യമായ ഉസ്ബെക്കിസ്ഥാനിൽ നിഖാബ് നിയമം ലംഘിച്ചാൽ 250 ഡോളറിലധികം പിഴ ചുമത്തും. രാജ്യത്തിന്‍റെ സംസ്കാരത്തിന് പരിചിതമല്ലാത്ത വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കരുതെന്ന നിയമത്തിൽ തജാകിസ്ഥാൻ പ്രസിഡന്‍റും ഒപ്പുവച്ചിട്ടുണ്ട്.

എന്തുകൊണ്ട് കസാഖിസ്ഥാനിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ?

മുഖം പൂർണ്ണമായി മറയ്ക്കുന്നത് ആളുകളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കുറ്റവാളികൾക്ക് രക്ഷപ്പെടാൻ ഇത് സഹായകമാകുമെന്നും അധികൃതർ വാദിക്കുന്നു. ക്രമസമാധാനം നിലനിർത്തുന്നതിന് വ്യക്തികളെ തിരിച്ചറിയൽ പ്രധാനമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

മുഖം മറക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളുണ്ട് .അവ ഇപ്രകാരം :

ഫ്രാൻസ്,ബെൽജിയം,ഓസ്ട്രിയ,ഡെൻമാർക്ക്,നെതർലാൻഡ്‌സ്,ബൾഗേറിയ,സ്വിറ്റ്സർലൻഡ്,നോർവേ എന്നിവയാണവ.

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിയമം മൂലം നിരോധിച്ച രാജ്യങ്ങളിൽ മുസ്ലിം രാജ്യങ്ങൾ സാധാരണയായി ഉൾപ്പെടാറില്ല.എന്നാൽ ഇസ്ലാമിക രാജ്യമായ കസാഖിസ്ഥാനിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയാണ് ഭരണകൂടം ചെയ്‌തത്‌.