ഐ എൻ ടി യു സി കൊച്ചി മെട്രോ സ്റ്റാഫ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികൾ ജൂലൈ 21 നു ചുമതല ഏറ്റെടുക്കും.ആലുവ കടത്ത് കടവ് സാംസ്‌കാരിക കേന്ദ്രത്തിലാണ് സ്വീകരണ യോഗം നടക്കുക. കൊച്ചി മെട്രോയിൽ അംഗീകൃതമായ രണ്ട് തൊഴിലാളി യൂണിയനുകളാണുള്ളത് .ഐഎൻടി യുസിയും സിഐടിയുവും.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഈ പദ്ധതിയുടെ ഉപജ്ഞാതാവ് ഉമ്മൻചാണ്ടിയാണ്. കാലത്താണ് മെട്രോ നിർമാണം തുടങ്ങിയതെങ്കിലും മെട്രോ ഉദ്‌ഘാടനം ചെയ്യുവാൻ ഭാഗ്യം കിട്ടിയത് പിണറായി വിജയൻ ആണ് . മെട്രോയുടെ നിർമ്മാണം തുടങ്ങുമ്പോൾ അന്ന് ആര്യാടൻ മുഹമ്മദ് ആയിരുന്നു ഗതാഗത മന്ത്രിയും മെട്രോയുടെ ചുമതലയുണ്ടായിരുന്ന വകുപ്പ് മന്ത്രിയും.അന്ന് കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ ടോം ജോസ് ഐഎഎസ് ആയിരുന്നു.
2017 ജൂൺ 17 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയാണ് കൊച്ചിമെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചത് .ആ ചടങ്ങിൽ പ്രധാനമായും കേരള മുഖ്യമന്ത്രി പിണറായിവിജയൻ, മുഖ്യ ആസൂത്രകൻ ഇ. എം. ശ്രീധരൻ എന്നിവർ പങ്കെടുത്തത് . 2017ജൂൺ 19 ന് പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ എട്ട് വർഷം പൂർത്തിയാക്കിയ കൊച്ചി മെട്രോ ഒമ്പതാം വയസിലേക്ക് കടക്കുമ്പോൾ ഐ എൻ ടി യു സി കൊച്ചി മെട്രോ സ്റ്റാഫ് ആന്റ് വർക്കേഴ്സ് അസോസിയേഷനും അഭിമാനിക്കാവുന്ന നിമിഷമാണ്.
ഈ മാസം ജൂൺ 21 നു പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുക്കുമ്പോൾ അതേ ദിവസം പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകും.ഈ പരിപാടി ഉദ്‌ഘാടനം നിർവഹിക്കുന്നത് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ്.സ്വീകരണ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത് കേരളത്തിലെ ഐഎൻടിയുസി എന്ന തൊഴിലാളി സംഘടനയുടെ സമുന്നത നേതാവ് വി പി ജോർജാണ്.മുഖ്യ പ്രഭാഷണം നടത്തുക കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മിവ ജോളിയാണ്.
കൊച്ചി മെട്രോയോടൊപ്പം സഞ്ചരിക്കുന്ന തൊഴിലാളി യൂണിയനാണ് ഇത്,മെട്രോയുടെ നേട്ടങ്ങളിലേക്ക് നയിക്കാൻ തൊഴിലാളി യൂണിയനുകളുടെ സംഭവനകളുണ്ട്.അതിൽ നല്ലൊരു പങ്ക് ഐഎൻടിയുസി വഹിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.അതോടൊപ്പം തൊഴിലാളികളുടെ അവകാശ സമരങ്ങളിലും ഐഎൻടിയുസി മുന്നിൽ നിന്നിട്ടുണ്ട്. കൊച്ചി മെട്രോയിലെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗം ജോലികൾ ഏറ്റെടുത്തിട്ടുള്ള കരാർ കമ്പനി തൊഴിലാളികളെ വ്യവസ്ഥകളിൽ പറയാത്ത ജോലികൾ ചെയ്യിക്കുകയാണെന്നും സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താതെ ജോലിചെയ്യുവാൻ നിർബന്ധിക്കുകയാണെന്നും കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ നടത്തിയ സമരം അതിലൊന്നാണ്.

തൊഴിലാളികൾക്ക് കേന്ദ്രനിരക്കിൽ ശമ്പളവും നിയമപരമായ നിരവധി ആനുകൂല്യങ്ങളും കിട്ടാൻ കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ശക്തമായി ഇടപെട്ടിട്ടുണ്ട്.ഇതിനായി കേന്ദ്ര-തൊഴിൽവകുപ്പ്, സംസ്ഥാന ഫാക്ടറീസ്ആൻഡ് ബോയിലേഴ്‌സ് ഡയറക്ടറേറ്റ് എന്നിവിടങ്ങളിലും കെ ആർ എം എല്ലിനും പരാതി നൽകി.ഇതിനൊക്കെ നേതൃത്വം നൽകിയത് യൂണിയൻ പ്രസിഡന്റ് വി പി ജോർജായിരുന്നു.