കേരളത്തില്‍ വീണ്ടും ‘ഘര്‍വാപ്പസി’. മറ്റു മതത്തിൽപ്പെട്ടവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള നീക്കം ശക്തമാക്കി ഹിന്ദു സംഘടനകൾ. ഛത്തീസ്‌ഗഡ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ നീക്കം.ആധുനിക കേരളത്തില്‍ ഘര്‍വാപ്പസി തുടങ്ങിയത് അയ്യാവൈകുണ്ഠസ്വാമിയുടെ കാലത്താണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ ക്രിസ്ത്യൻ ചേരമർ വിഭാഗത്തിൽപ്പെട്ട ഒരു നാലംഗ കുടുംബത്തെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തു. രണ്ട് കുട്ടികൾ ഉള്‍പ്പെടെയുള്ളവരൊയാണ് മതംമാറ്റിയത്. പൂജാരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.
കഴിഞ്ഞ ജൂൺ 30നാണ് കോട്ടയം തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ച് ബുദ്ധമതത്തിൽപ്പെട്ട മൂന്നുപേരെ ഹിന്ദുമതത്തിലേക്ക് മാറ്റിയത്. കേരളത്തിലെ മറ്റു ഭാഗങ്ങളിലും രഹസ്യമായി ഇത്തരം ചടങ്ങുകൾ നടക്കുന്നുണ്ടെന്ന വിവരമാണ് സംഘടനകളിൽ നിന്നും ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം നടപടികളുമായി മുന്നോട്ടുപോകാനാണ് വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ തീരുമാനം.
(കവർ ഫോട്ടോ കടപ്പാട് :ന്യൂസ് 18 മലയാളം )