പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൽ നിന്നു പത്തു ലക്ഷം രൂപ കൈപ്പറ്റിയ എറണാകുളം പ്രസ് ക്ലബ് ഇഡി കേസിൽ അകപ്പെട്ടു.

മോൻസൻ മാവുങ്കലിൽ നിന്നു കൈപ്പറ്റിയ പണത്തിൻ്റെ വിവരങ്ങൾ ആവശ്യപ്പെട്ട് 2025 ജൂലൈ 11 ന് എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു .
2020 ൽ കുടുംബ മേള നടത്താനാണ് പ്രസ് ക്ലബ് ഭാരവാഹികളായിരുന്ന ഫിലിപ്പോസ്(മനോരമ ) , ശശികാന്ത്(അമൃത ടി വി ), സഹിൻ ആൻ്റണി(24 ന്യൂസ് ) എന്നിവർ ചേർന്നു 10 ലക്ഷം രൂപ കൈപ്പറ്റിയത്.
ഫണ്ട് വെട്ടിപ്പിനുള്ള സൗകര്യത്തിനായി തുക പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന ശശികാന്തിൻ്റെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്കാണ് സ്വീകരിച്ചത്.

കുടുംബ മേളയ്ക്ക് സ്പോൺസർമാർ നിരവധി ഉണ്ടായിരുന്നതിനാൽ ഈ തുക വരവു ചെലവു കണക്കിൽ ഉൾപ്പെടുത്താതെ ഭാരവാഹികൾ വീതിച്ചെടുത്തുയെന്നാണ് ആരോപണം.കുടുംബമേളയിൽ വിശിഷ്ടാതിഥിയായി തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെ പങ്കെടുപ്പിക്കുകയും ചെയ്തു.
സാമ്പത്തിക തട്ടിപ്പു കേസിൽ മോൻസൻ മാവുങ്കലിനെ ചോദ്യം ചെയ്തപ്പോഴാണു പ്രസ് ക്ലബ് കുടുംബ മേള സംഭാവന വെളിപ്പെട്ടത്. മോൻസൻ്റെ തട്ടിപ്പു പുരാവസ്തു മ്യൂസിയത്തിനു മീഡിയ പ്രമോഷനു വേണ്ടിയാണ് പ്രസ് ക്ലബ് ഭാരവാഹികൾക്ക് സംഭാവന നൽകിയതെന്നാണ് ഇഡിക്ക് മോൻസൻ നൽകിയ മൊഴി. ഫലത്തിൽ പുരാവസ്തു മ്യൂസിയ തട്ടിപ്പിൽ പ്രസ് ക്ലബ് ഭാരവാഹികൾക്കും പങ്കുണ്ടെന്ന നിലയിലാണു മൊഴി.
പ്രസ് ക്ലബ് ഭാരവാഹികൾ നിർബന്ധിച്ചതിനാലാണ് തുക ഭാരവാഹിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് കൈമാറിയതെന്നും മൊഴിയിലുണ്ട്.
മോൻസൻ മാവുങ്കൽ സംഭാവന വിവാദമായതോടെ 2020 ൽ ശശി കാന്ത്, സഹിൻ ആൻ്റണി എന്നിവരെ യൂണിയനിൽ നിന്നു പുറത്താക്കിയിരുന്നു.

ഫിലിപ്പോസിനെയും കുറച്ചു കാലം സസ്പെൻഷനിൽ നിർത്തി. മോൻസൻ വിവാദം കെട്ടടങ്ങിയെന്നു കരുതിയാണ് കഴിഞ്ഞ കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശശികാന്തിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. തൊട്ടു പിന്നാലെ പ്രസ് ക്ലബ് സെക്രട്ടറിക്ക് ഇഡി നോട്ടീസ് ലഭിച്ചതോടെ കെയുഡബ്ല്യുജെ നേതൃത്വം വെട്ടിലായി.
ശശികാന്തിനെ യൂണിയനിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കാൻ സംസ്ഥാന നേതൃത്വത്തിനു മേൽ സമ്മർദ്ദമേറുകയാണ്.
ശശികാന്തിനെ ഒഴിവാക്കി മോൻസൻ കേസിൻ്റെ കുരുക്കിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പ്രസ് ക്ലബും യൂണിയനും.
സംഘടന നടപടിക്കു വിധേയമായി കഴിഞ്ഞ നാലു വർഷമായി പുറത്ത് നിൽക്കുന്ന പി ശശികാന്ത് (അമൃത ടി വി,എറണാകുളം) നെ തിരിച്ചെടുക്കണമെന്ന ഫ്ലോറിന്റെ ആവശ്യം പ്രസിഡന്റിന്റെ വിയോജിപ്പോടെ അംഗീകരിച്ചു എന്നാണ് ജില്ല പ്രസിഡന്റ് ,സെക്രട്ടറി ,സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് അയച്ച കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.പത്ര പ്രവർത്തകരുടെ കേരളത്തിലെ സംഘടനയായ കെ യു ഡബ്ലിയു ജെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസിഡന്റ് കെ പി റെജിയുമാണ്. എറണാകുളം പ്രസ് ക്ലബ് പത്രപ്രവർത്തക യൂണിയന്റെ ജില്ലാ ആസ്ഥാനമാണ്.

2025 ജൂലൈ 17 നു ഗ്രീൻ കേരള ന്യൂസ് കള്ളപ്പണം വെളുപ്പിക്കൽ;എറണാകുളം പ്രസ് ക്ലബ്ബിനു ഇ ഡി നോട്ടിസ് അയച്ചുവെന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.വാർത്ത വായിച്ച ശേഷം പ്രസ് ക്ലബിന്റെ ഭരണസമിതിയിലെ പ്രമുഖ അംഗം വാട്സാപ്പിലൂടെ നൽകിയ മറുപടി ഇപ്രകാരമാണ്.
“ശശികാന്ത്, ഫിലിപ്പോസ് എന്നിവർ ഭാരവാഹികളായിരുന്നപ്പോൾ നടന്നത്. ഇത് സംബന്ധിച്ച് സഹിൻ ആൻ്റണിയുടെ മൊഴി ക്രൈംബ്രാഞ്ചിൽ ഉണ്ട്. ED നോട്ടീസ് ക്ലബിൽ വരുന്നതിന് മുൻപ് സംഘപരിവാറുമായി ബന്ധപ്പെട്ട ഒരു സ്വാമി ക്കാണ് ആദ്യം കിട്ടുന്നത്. അദ്ദേഹം കൈമാറി ഓൺലൈൻ മുതലാളിമാരുടെ കൈയ്യിലെത്തുന്നു. ഇക്കാര്യത്തിൽ ക്ലബ് അക്കൗണ്ടിലേക്ക് ഒരു രൂപ മോൻസൻ്റെതായി എത്തിയിട്ടില്ല. ബാക്കി Crime branch മൊഴിയിലുണ്ട്. ഇതിപ്പോൾ വേറെ ഉദ്ദേശത്തിലുള്ള നോട്ടീസാണ്.” എന്നായിരുന്നു.

പ്രസ് ക്ലബ്ബിനെ അപകീർത്തിപ്പെടുത്തുവാനും മറ്റും അല്ല എറണാകുളം പ്രസ് ക്ലബിനു ഇ ഡി നോട്ടീസ് അയച്ച സംഭവം ഗ്രീൻ കേരള ന്യൂസ് വർത്തയാക്കിയത്.പത്ര പ്രവർത്തക സംഘടനയ്‌ക്കെതിരെയും ഇ ഡി നോട്ടീസ് അയച്ചത് നാട്ടുകാർ അറിയണമെന്ന് ലക്ഷ്യത്തോടെയാണ്.അതിനു പിന്നിൽ സദ്ദുദ്ദേശം മാത്രമേയുള്ളൂ.ഒരു രാഷ്ട്രീയ നേതാവിനെതിരെ ഇ ഡി നോട്ടീസ് അയച്ചാൽ വർത്തയാക്കുന്ന മാധ്യമങ്ങൾ അവരുടെ സ്വന്തം സ്ഥാപനമായ പ്രസ് ക്ലബിനു നോട്ടീസ് അയച്ചപ്പോൾ വാർത്തയാക്കേണ്ടത് ധാർമികതയായതുകൊണ്ട് മാത്രമാണ് ഇക്കാര്യം ഗ്രീൻ കേരള ന്യൂസ് വാർത്തയാക്കിയത്.അച്ഛൻ തെറ്റ് ചെയ്‌താലും വർത്തയാക്കുമെന്ന് പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാരമ്പര്യം അവകാശപ്പെടുന്ന പത്ര മാധ്യമ പ്രവർത്തകർ ഗ്രീൻ കേരള ന്യൂസ് ഇ ഡി യുടെ നോട്ടീസ് വർത്തയാക്കിയതിനെ സ്വാഗതം ചെയ്യുന്നു.ചില കളങ്കിതർ പുലഭ്യവും പറയുന്നുണ്ട്.
