ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 86.52 ൽ എത്തി. 86.36ലേക്കാണ് രൂപയൂടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തമായി തിരിച്ചുവരുന്നത് രൂപയുടെ മൂല്യത്തെ ഇനിയും ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
നിലവില്‍ വിപണിയുടെ മുഴുവന്‍ കണ്ണുകളും ഇന്ത്യ- അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ്. ഇതിന്റെ ഫലം എന്തുതന്നെയായാലും അത് രൂപയുടെ മൂല്യത്തെ അടക്കം സ്വാധീനിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് പൈസ ഇടിഞ്ഞ് 86.41 ൽ അവസാനിച്ചെങ്കിലും, ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകളിലെ വൻ വാങ്ങലും കാരണം ഇത് ഒരു പരിധിവരെ കുറഞ്ഞുവെന്നാണ് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.കറൻസികളുടെ വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് ലാഭം നേടുക എന്ന ലക്ഷ്യത്തോടെ അവ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരാണ് ഫോറെക്സ് വ്യാപാരികൾ .ഫോറിൻ എക്സ്ചേഞ്ച് ട്രേഡർ എന്നും അറിയപ്പെടുന്നു,

ജപ്പാനുമായി യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിനുശേഷം ആഗോള പ്രവണതകൾക്ക് അനുസൃതമായി അസംസ്കൃത എണ്ണ വിലയിലെ ഇടിവും ആഭ്യന്തര ഇക്വിറ്റി വിപണികളിലെ വൻ വാങ്ങലും കാരണം ആഭ്യന്തര യൂണിറ്റിന് ഒരു പരിധിവരെ ആശ്വാസം ലഭിച്ചതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.