ആയിഷ പോറ്റി സിപിഎം വിട്ട് കോൺഗ്രസിലേക്ക് പോകുമോ? സിപിഐഎമ്മുമായി അകൽച്ചയിലായ കൊട്ടാരക്കര മുൻ എംഎല്‍എ പി.അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക് പോകുമെന്ന് അഭ്യൂഹം.. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ അവർ പങ്കെടുക്കും. ഇന്ന് കലയപുരം ആശ്രയ സങ്കേതത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

കുട്ടിക്കാലം മുതൽക്കു തന്നെ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അയിഷാ പോറ്റി 1991-ൽ സി.പി.എം-ൽ അംഗമായത് . ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് അയിഷാ പോറ്റി പന്ത്രണ്ടാം നിയമസഭയിൽ കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും കേരളാനിയമസഭയിലേക്കെത്തിയത്.
സിപിഐഎമ്മില്‍ നിന്നും കുറച്ച് കാലമായി അകന്നു നിൽക്കുന്ന അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുന്നത്. യോഗത്തില്‍ അനുസ്മരണ പ്രഭാഷമാണ് അയിഷ പോറ്റി നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കും.
സിപിഐഎം നേതൃത്വവുമായി അകല്‍ച്ച പാലിച്ച അയിഷ പോറ്റി ഇക്കഴിഞ്ഞ സിപിഐഎം ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. പിന്നാലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. നിലവിൽ സിപിഐഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അയിഷ പോറ്റിയെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായാണ് വിവരം.
കൊല്ലം ജില്ലാപഞ്ചായത്തിലേക്ക് കൊട്ടാരക്കരയിൽ നിന്ന് 2000-ൽ ആയിഷ പോറ്റി തിരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട് കൊല്ലം ജില്ലാപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് 2005 വരെ പ്രവർത്തിച്ചു. 2005-ൽ നടന്ന തിരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ടെങ്കിലും 2006-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനേ തുടർന്ന് ഈ സ്ഥാനം രാജിവച്ചു.2016 മുതൽ 2021 വരെ കൊട്ടാരക്കര എംഎൽഎയായിരുന്നു.2021 ൽ ആയിഷ പോറ്റിക്ക് സീറ്റ് കൊടുത്തില്ല.കെ എൻ ബാലഗോപാലാണ് അവർക്കു പകരം മത്സരിച്ചത്.ഇപ്പോൾ ധനമന്ത്രി ബാലഗോപാലാണ് കൊട്ടാരക്കര എംഎൽഎ.

നിയമസഭ സാമാജികയായി തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ ആയിഷ പോറ്റി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത് .സിപിഎമ്മിന്റെ മറ്റൊരു എംഎൽഎ എം എം മോനായിയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു.മോനായി ഇപ്പോൾ സിപിമ്മിലില്ല .ആയിഷ പോറ്റിയും സിപിഎം വിടുന്നതോടെ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത രണ്ട് സിപിഎം നേതാക്കളാണ് പാർട്ടി വിടുന്നത്.
