പീഡനവും തട്ടിപ്പും നടത്തിയ കേസിൽ പ്രതിയായ നടൻ ബാബുരാജ് അമ്മയുടെ ജനനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഭൂഷണമോ ?

നടൻ ബാബുരാജ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണ്.വർഷങ്ങൾക്ക് മുമ്പ് കൊച്ചി കോക്കേഴ്സ് കൊലക്കേസിൽ പ്രതിയായിരുന്നു.കോടതി ആ കേസിൽ അയാളെ വെറുതെ വിടുകയും ചെയ്‌തു .

തട്ടിപ്പു കേസുകളിലും പീഡന കേസുകളിലും പ്രതിയായ ഈ നടനാണോ താരസംഘടനായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.ഇയാൾ മാറി നിൽക്കണമെന്നാണ് താരങ്ങളുടെ പൊതു അഭിപ്രായം.ബാബുരാജിനെ ജനനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്താൽ നടൻ സിദ്ദിഖ് രാജിവെച്ചപോലെ ഒഴിയേണ്ടി വരും .വീണ്ടും അമ്മയിൽ തെരെഞ്ഞെടുപ്പ് നടക്കും.

നടൻ ബാബുരാജിനെതിരായി നേരത്തെ യുവതിയുടെ പീഡന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു .അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ബാബുരാജിന്‍റെ ആലുവയിലെ വീട്ടിൽ വെച്ചും റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയ‍ർ ആർടിസ്റ്റാണ് പരാതി നൽകിയത്. തുടർന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു. ബാബുരാജിൻ്റെ ഇരുട്ടുകാനത്തുളള റിസോർട്ടിൽ വച്ചും ആലുവയിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. യുവതിയിൽ നിന്ന് ഫോൺ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടി ബാബുരാജിൻ്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു.

അതിനിടെ നടൻ ബാബുരാജിനെതിരെ ഉയർന്ന ലൈംഗിക പീഡനം ആരോപണം മറച്ച് വെച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ് പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതിയെത്തുകയുണ്ടായി.. പരാതിക്കാരിയുടെ വെളിപ്പെടുത്തലിൽ വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരൻ കുറ്റം മറച്ച് വെച്ചെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. ബൈജു നോയലിന്‍റെ പരാതി നൽകിയത് .

2019 ൽ നടന്ന കുറ്റകൃത്യം വർഷങ്ങൾക്ക് ശേഷം 2023ൽ കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായാണ് യുവതി വ്യക്തമാക്കുന്നത്. പരാതിയെ പറ്റി തനിക്കറിയാമായിരുന്നുവെന്ന് പിന്നീട് മലപ്പുറം എസ്‌പി ആയിരുന്നപ്പോൾ ശശിധരനും സമ്മതിച്ചിരുന്നു. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതിൽ വീഴ്ച സംഭവിച്ചതിൽ ക്രിമിനൽ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് യുവതി നേരത്തെ പരാതി നൽകാൻ തയ്യാറായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതാണ് കാര്യങ്ങൾ തുറന്ന് പറയാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് യുവതി പരാതി കൊടുത്തപ്പോൾ പറഞ്ഞത്.

നടന്‍ ബാബുരാജിനെതിരെ ഒരു തട്ടിപ്പ് കേസുമുണ്ട്. അടിമാലി പൊലീസ് എടുത്ത ആ വഞ്ചനക്കേസിന്‍റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവിക്ക് പരാതി കൊടുക്കുകയുണ്ടായി .

ഹോട്ടൽ വ്യവസായി നേര്യമംഗലം കവളങ്ങാട് വിരിപ്പില്‍ അരുണ്‍കുമാറാണ് എസ് പിക്ക് പരാതി നൽകിയത്.കോടതി നിർദേശപ്രകാരം നവംബർ 17ന് അടിമാലി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.പിക്ക് പരാതി നൽകിയത്.ആനവിരട്ടി കമ്പിലൈനില്‍ ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടുമായി ബന്ധപ്പെട്ടതാണ് ഇടപാട്. റിസോര്‍ട്ട് പാട്ടത്തിന് നല്‍കുന്നതിനായി കരാര്‍ ഉണ്ടാക്കുകയും 40 ലക്ഷം രൂപ കരുതൽധനമായി ബാബുരാജ് വാങ്ങുകയും ചെയ്തതായി പരാതിയിൽ പറയുകയും ചെയ്തിരുന്നു.

പ്രതിമാസം മൂന്ന് ലക്ഷം രൂപയാണ് പാട്ടമായി നിശ്ചയിച്ചത്.എന്നാല്‍, അരുൺകുമാർ ലൈസന്‍സ് ഉള്‍പ്പെടെ രേഖകൾ ശരിയാക്കാൻശ്രമിച്ചപ്പോഴാണ് പട്ടയം സാധുവല്ലെന്നും റിസോര്‍ട്ടും ഭൂമിയും നിയമവിരുദ്ധമാണെന്നും അറിയുന്നത്. 2020 ഫെബ്രുവരി 26നാണ് പണം നല്‍കി കരാര്‍ ഉണ്ടാക്കിയത്. എന്നാൽ, 2018ലും 2020ലുമായി രണ്ടുതവണ രണ്ടുതവണ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് കിട്ടിയിട്ടുണ്ടെന്ന കാര്യംമറച്ചുവെച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്ന് പരാതിക്കാരൻ അരുണ്‍കുമാര്‍ പറഞ്ഞിരുന്നു.

ഇത്തരത്തിൽ നിരവധി ആരോപണ വിധേയനായ വ്യക്തിയാണ് ‘അമ്മ എന്ന താരസംഘടനയുടെ താക്കോൽ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.ഇത് സംഘടനക്ക് നാണക്കേടാണെന്നും അപകടം ഉണ്ടാക്കുമെന്നാണ് ബാബുരാജിനെ എതിർക്കുന്നവർ പറഞ്ഞത്.

പീഡനവും തട്ടിപ്പും നടത്തിയ കേസിൽ പ്രതിയായ ആരോപണ വിധേയനായ നടൻ ബാബുരാജ് അമ്മയുടെ ജനനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഭൂഷണമോ ? എന്നാണ് പലരും ചോദിക്കുന്നത്.