ജൂലൈ 22 മുതല്‍ സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം

കേരളത്തിൽ സ്വകാര്യ ബസ്സുകള്‍ ജൂലൈ എട്ടിന് സൂചനാ സമരം നടത്തും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പട്ടാണ് ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗമാണ് തീരുമാനം എടുത്തത്.

വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണമെന്നതാണ് ബസ് ഉടമകളുടെ മുഖ്യ ആവശ്യം. സൂചന പണിമുടക്ക് നടത്തിയിട്ടും കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ധാരണ.