കൊച്ചി: കൊച്ചി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സിങ് വിദ്യാർത്ഥിയെ റാഗിങ് ചെയ്തെന്ന പരാതിയിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. നാലാം വർഷ വിദ്യാർത്ഥി സുജിത് കുമാർ (21) മൂന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദ് നായർ (21) എന്നിവരെയാണ് ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി വിദ്യാർത്ഥി റാഗിംഗിന് ഇരയായെന്ന് പരാതിയിൽ പറയുന്നു.
ചെന്നിത്തല സ്വദേശിയായ രണ്ടാം വർഷ വിദ്യാർത്ഥിയാണ് പരാതി നൽകിയത്. വിദ്യാർത്ഥിയുടെ ശരീരത്തിൽ രണ്ടു മണിക്കൂറോളം ഹാങ്ങർ കൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്തു. മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വിദ്യാർത്ഥിയുടെ പരാതി അനുസരിച്ചു മാവേലിക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്