പ്രതിഭ വേനൽ തുമ്പി 2024:ക്യാമ്പ് ഡയറക്ടർ സുഭാഷ് അറുകരയെ ബഹ്റൈനിൽ സ്വീകരിച്ചു.

മനാമ: ബഹ്റൈൻ പ്രതിഭ നേതൃത്വം നൽകുന്ന വേനൽ തുമ്പി 2024 സമ്മർ ക്യാമ്പ് ഡയറക്ടർ സുഭാഷ് അറുകരയെ ബഹ്റൈൻ എയർപോർട്ടിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജയകുമാർ, സജീവൻ മാക്കണ്ടി, ക്യാമ്പ് ടീച്ചേഴ്സ് ഇൻ ചാർജ്ജ് ബിന്ദു റാം എന്നിവർ ചേർന്നു സ്വീകരിച്ചു.

ജുലൈ പത്ത് മുതൽ ആഗ്സത് പതിനാറ് വരെ ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ നൂറിൽപരം കുട്ടികളാണ് പങ്കെടുക്കുന്നത്. അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ ബഹുമുഖമായ വ്യക്തിത്വത്തെ വികസിപ്പിക്കുന്നതിനൊപ്പം കലാ കായിക സാംസ്ക്കാരിക രംഗത്ത് നേരിൻ്റെ പാത പ്രകാശിപ്പിക്കാൻ കുട്ടികളെ പ്രാപ്തതരാ ക്കുന്നതുമായിരിക്കും ക്യാമ്പിൻ്റെ ഉള്ളടക്കം. അദ്ലിയയിലെ സീഷെൽ ഹോട്ടൽ ഹാളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ ആയിരിക്കും ക്യാമ്പ്. ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്നതും വിജ്ഞാനവും വിനോദവും നിറഞ്ഞ് നിൽക്കുന്നതുമായ ക്യാമ്പിന് നാളെ തിരി തെളിയും.

7 thoughts on “പ്രതിഭ വേനൽ തുമ്പി 2024:ക്യാമ്പ് ഡയറക്ടർ സുഭാഷ് അറുകരയെ ബഹ്റൈനിൽ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *