പേവിഷബാധ മരണങ്ങള്‍ കേരളത്തിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നു. പ്രിതിവിധി എന്ത് ?

പേവിഷബാധ മരണങ്ങള്‍ കേരളത്തിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നു.2025 ജൂലൈ മാസം രണ്ട് പേരാണ് പേ വിഷബാധയേറ്റ് മരിച്ചെതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.അതേസമയം 2025 വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് കണക്കുകള്‍.

എന്തുകൊണ്ടാണ് വാക്‌സിനെടുത്തിട്ടും പേവിഷബാധ ഉണ്ടാകുന്നത്? ആരോഗ്യവിദഗ്ധര്‍ ഒരു കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. പ്രശ്‌നം വാക്‌സിനല്ല. പിന്നെ എന്താണ്. വാക്‌സിന്‍ കൈകാര്യം ചെയ്യുന്നതിലും കുത്തിവയ്പ്പ് എടുക്കുന്നതിലും ഉള്ള അപാകതകളാണ് പ്രശ്‌നമെന്നാണ് ചിലർ പറയുന്നത്. അതുപോലെ നായ കടിച്ചാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അജ്ഞതയും മരണനിരക്ക് കൂട്ടുന്നുണ്ട് എന്നും വാദമുണ്ട്.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. എന്നാല്‍ വിഷയത്തില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടുക്കുന്ന കണക്ക് പുറത്ത് വന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ 19 പേരും മരിച്ചു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമേ മൂന്ന് മരണങ്ങള്‍ പേവിഷ ബാധ മൂലമാണെന്ന് കൂടി സംശയിക്കുന്നുണ്ട്.

ഈ മാസം വെറും അഞ്ച് ദിവസമായപ്പോള്‍ രണ്ട് മരണങ്ങള്‍ പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ട പല കേസുകളിലും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു എന്നതാണ് അറിയാന്‍ കഴിയുന്നത്. മരിച്ചതില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുണ്ട്.

പ്രതിവിധി എന്താണ് ? അതുമാത്രം പറയുന്നില്ല. തെരുവ് നായകളുടെ ആക്രമണത്തിൽ നിന്നും കുട്ടികളെ അടക്കം രക്ഷിക്കാൻ സംസ്ഥാന സർക്കാർ മാത്രമല്ല കേന്ദ്ര സർക്കാരും ഫലപ്രദമായ നടപടികൾ സ്വീകരിക്കണം.