കൊച്ചിയിൽ വൻ രാസ ലഹരി വേട്ട. നഗരത്തിൽ രാസലഹരി വിൽപ്പന നടത്തുന്ന മുഖ്യപ്രതി പിടിയിൽ. ചേരാനല്ലൂർ, ഇടയക്കുന്നം മാതിരപ്പിള്ളി വീട്ടിൽ, അമൽ ജോർജ് ഷെന്സൺ (33), എന്നയാളാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ ശ്രി. പുട്ടവിമലദിത്യയ്ക്ക് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു.ഡിസിപി അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽ നോട്ടത്തിൽ നർകോർട്ടിക് സെൽ എ സി പി അബ്ദുൽ സലാം ന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് SI യും, ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് കാക്കനാട് അത്താണി ജംഗ്ഷന് സമീപമുള്ള ലോഡ്ജിൽ നിന്നും 203.710 gm MDMA യുമായി പ്രതിയെ പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും പ്രതി നേരിട്ടും ഇടനിലക്കാർ വഴിയും വലിയ അളവിൽ നിരോധിത ലഹരി വസ്തുവായ MDMA കൊച്ചിയിലെത്തിച്ച് സ്ത്രീകളെയും യുവാക്കളെയും ക്യാരിയറായി ഉപയോഗിച്ച് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കച്ചവടം നടത്തി വരികയായിരുന്നു. തന്റെ കൈവശമുള്ള ഫോൺ ഉപയോഗിക്കാതെയും മറ്റുള്ളവരുടെ ഫോണിലെ വൈഫൈ ഉപയോഗിച്ചുമാണ് പ്രതി കച്ചവടം നടത്തിയിരുന്നത്. പ്രതി കുറച്ചുനാളുകളായി നാർകോട്ടിക് സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.
കൂടാതെ ഹിൽപാലസ് പോലിസ് തൃപ്പൂണിത്തുറ പാവംകുളങ്ങര ഭാഗത്ത് നടത്തിയ പരിശോധനയിൽ Harikrishnan ES Age-28 S/o Sukumaran, Thelliparambil House, Malekad, Udyamperoor, Manakunnam, ERNAKULAM CITY, എന്നയാളെ 2.17 ഗ്രാം MDMA/ Methamphetamine യും 2.85 ഗ്രാം ഹാഷീഷ് ഓയിലുമായി പിടികൂടി. കൊച്ചി സിറ്റി ഡാൻസാഫ് ടീം കാക്കനാട്, കൊല്ലംകൊടിമുഗൾ, സെൻറ് ആൻറണീസ് ചർച്ച് റോഡിൽ പ്രവർത്തിക്കുന്ന ക്രിസ്റ്റൽ ഇൻ ഹോട്ടൽ മുറിയിൽ നിന്നും Sahal Yusaf 23, S/o Yusaf MA, Muringassery House, Edathala PO, Aluva, എന്നയാളെ 2.790 ഗ്രാം MDMA യുമായി പിടികൂടി.