ഡോ .ഹാരിസ് ചിറക്കൽ ഉന്നയിച്ച ആരോപണം:നാലംഗ വിദഗ്‌ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു.ഇനി എന്ത്.

തിരുത്തലല്ല തകർക്കലാണെന്ന് സിപിഎം ആക്ഷേപിച്ച തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ഡോ .ഹാരിസ് ചിറക്കൽ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിയുന്നു അദ്ദേഹത്തിന്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ നാലംഗ വിദഗ്‌ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു.

വിദഗ്‌ധ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.ഡിഎംഇ നാളെ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറുമെന്നാണ് സൂചന . ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തിൽ അടക്കം മാറ്റങ്ങൾ ഉണ്ടാവണമെന്നാണ് വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട്. ആലപ്പുഴ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രികളിലേക്ക് നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി ഡോ ഹാരിസ് രംഗത്തുവന്നിരുന്നു.

താന്‍ ചൂണ്ടിക്കാട്ടിയ വിഷയം പരിഹരിക്കണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ആശുപത്രികളിലേക്ക് പ്രതിഷേധം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഡോ ഹാരിസ് പറഞ്ഞു. താന്‍ ആരോഗ്യവകുപ്പിനേയോ സര്‍ക്കാരിനെയോ ആരോഗ്യവകുപ്പ് മന്ത്രിയെയോ അല്ല കുറ്റപ്പെടുത്തിയത്. ബ്യൂറോക്രസിയെക്കുറിച്ച് മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

ഡോ .ഹാരിസ് ചിറക്കൽ ഉന്നയിച്ച വിഷയം രാഷ്ട്രീയമായി മുതലെടുക്കാനാണ് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ് ശ്രമിക്കുന്നത്.