എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്‌കൂളിനു അവധി നൽകിയ സംഭവത്തിൽ എന്തുകൊണ്ട് നടപടി ഉണ്ടായില്ല ?
നമ്മുടെ വിദ്യാലയങ്ങളിൽ നടക്കുന്ന സംഭവങ്ങൾ വേദനിപ്പിക്കുന്നതാണ് .ജൂണ്‍ 27നു കോഴിക്കോട് തുടങ്ങിയ
എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്‌കൂളിനു അവധി നൽകിയ സംഭവത്തിൽ എന്തുകൊണ്ട് വൻ പ്രതിഷേധവും നടപടിയും ഉണ്ടാവാതിരുന്നത്.
എസ്എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്നാണ് ഹെഡ്‌മാസ്റ്റർ അഭിപ്രായപ്പെട്ടത് .അതേസമയം അനുമതിയില്ലാതെയാണ് സ്‌കൂളിന് പ്രധാന അധ്യാപകന്‍ അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ അറിയിക്കുകയുണ്ടായി.എന്നിട്ട് എന്ത് സംഭവിച്ചു.ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
ജൂൺ 27 നാണ് കോഴിക്കോട് എസ്എഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിനു തുടക്കമായത്.ജൂൺ 30 നു അവസാനിക്കുകയും ചെയ്‌തു .എസ്എഫ്‌ഐയുടെ അഖിലേന്ത്യാ സമ്മേളനം ആദര്‍ശ് എം സജിയെ പ്രസിഡന്റായും ശ്രീജന്‍ ഭട്ടാചാര്യയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് ആദര്‍ശ് എം സജി. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി ജനഹിത് ലോ കോളേജില്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആദർശ്.
പശ്ചിമബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജന്‍ ഭട്ടാചാര്യ. ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സിപിഐഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേകം തയ്യാറാക്കിയ ആധുനികമായ ബസിൽ നവ കേരള സദസ് എന്നപേരിൽ കേരള യാത്ര നടത്തിയപ്പോഴും നവ കേരള സദസിൽ പങ്കെടുക്കാൻ സ്‌കൂൾ വിദ്യാർഥികളെ കൊണ്ടുവന്നത് അന്ന് വിവാദമായിരുന്നു.
നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ഉത്തരവിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം.
നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ഉത്തരവിനെതിരെ ബാലാവകാശ കമ്മീഷൻ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയക്ടറോട് വിശദീകരണം തേടിയിരുന്നു . ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം .എന്നിട്ട് എന്ത് സംഭവിച്ചു.
നവകേരള സദസിലേക്ക് സ്കൂൾ ബസുകൾ വിട്ടു കൊടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയായിരുന്നു സ്കൂൾ കുട്ടികളെത്തന്നെ നിർബന്ധമായും സദസിൽ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിർദേശം വന്നത്.ഈ സംഭവം നടന്നത് 2023 നവംബർ മാസമാണ്.ഇപ്പോൾ എസ്എഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്‌കൂളിനു അവധി നൽകി.എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ല.
2024 ഡിസംബറിലാണ് വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതിയെന്നും ഹൈക്കോടതിപറഞ്ഞത് .ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായതുകൊണ്ടാണോ എസ്എഫ്ഐയുടെ സമ്മേളനത്തിനു വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്‌കൂളിനു അവധി നൽകിയത്.ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം സാംസ്‌കാരിക നായകരുൾപ്പെടെയുള്ളവരിൽ നിന്നും ഉയർന്നു വരേണ്ടതായിരുന്നു .നിർഭാഗ്യവശാൽ അതുണ്ടായില്ല.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥിസംഘടനകൾ പോലും ശക്തമായ പ്രതിഷേധം ഉയർത്തിയില്ല.പ്രത്യേകിച്ച് കോൺഗ്രസിന്റെ കെഎസ്‌യു ,മുസ്‌ലിം ലീഗിന്റെ എംഎസ്എഫ് പോലും.സ്‌കൂളിനു അവധി നൽകി വിദ്യർത്ഥികളെ എസ്എഫ്ഐയുടെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ എസ്എഫ്‌ഐ സമരമാണെന്ന നിലയില്‍ നേതാക്കള്‍ അറിയിച്ചതുകൊണ്ടാണ് സ്‌കൂളിന് അവധി നല്‍കിയതെന്നാണ് ഇപ്പോൾ അധ്യാപകന്റെ വിശദീകരണം.