ലോകകപ്പിൽ കുഞ്ഞൻ ടീമുകൾക്കെതിരെ ശക്തരെന്ന് വിശേഷിപ്പിക്കുന്ന ടീമുകൾ ഒന്നാം റൗണ്ടിൽ വിയർത്തു .

സ്‌പോർട്സ് ലേഖകൻ

ലോകകപ്പ് 20 ട്വന്റി ക്രിക്കറ്റിൽ കുഞ്ഞൻ ടീമുകൾക്കെതിരെ ശക്തരായി വിശേഷിപ്പിക്കപ്പെടുന്ന ടീമുകൾ വിയർക്കുന്നു.ഏതാണ്ട് ഒന്നാം റൗണ്ട് പിന്നിടുമ്പോഴുള്ള സവിശേഷതയാണിത്.ഓസ്‌ത്രേലിയ ഒഴികെ എല്ലാ ടീമുകളും ആദ്യത്തെ മത്സരം കളിച്ചു.ഫെബ്രുവരി 14 നാണ് ഓസ്‌ത്രേലിയയുടെ ആദ്യ മത്സരം.ഐർലൻഡുമായാണ് അവർ ഏറ്റുമുട്ടുക.

ലോകകപ്പ് ജേതാക്കളാകുമെന്ന് പ്രവചിക്കപ്പെട്ട ടീമുകളാണ് തോൽ‌വിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്.പാകിസ്ഥാൻ ,ഇന്ത്യ ,ഇംഗ്ലണ്ട് ,ശ്രീലങ്ക എന്നിവർ ജയിച്ചത് നേരിയ വ്യത്യാസത്തിലാണ് .അതിൽ ഇംഗ്ലണ്ടാണ് വളരെ നേരിയ വ്യത്യാസത്തിൽ കുഞ്ഞൻ ടീമായ നേപ്പാളിനെ മറി കടന്നത്.

ലോകകപ്പിന്റെ ആദ്യത്തെ കളിയിൽ പാകിസ്ഥാൻ മൂന്നു വിക്കറ്റിനാണ് നെതർലാൻഡ്‌സ് എന്ന ടീമിനെ പരാജയപ്പെടുത്തിയത്.147 റൺസാണ് ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്‌സ് എടുത്തത്.രണ്ടാമത് ബാറ്റു ചെയ്‌ത മുൻ ലോക ചാമ്പ്യന്മാരായ പാകിസ്ഥാൻ ഏഴു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് തപ്പിത്തടഞ്ഞു വിജയ തീരത്ത് എത്തിയത്.പിറ്റേദിവസം സ്കോട്ട്ലാൻഡും വെസ്റ്റിൻഡീസും തമ്മിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിന് പകരം എത്തിയ സ്കോട്ട്ലാൻഡ് മികച്ച പ്രകടനം കാഴ്ചവെച്ചു .35 റൺസിനായിരുന്നു വെസ്റ്റിൻഡീസ് ജയിച്ചത്.

അടുത്ത ദിവസം നടന്ന ഇന്ത്യയും കുഞ്ഞൻ ടീമായ യുഎസ്എ യും തമ്മിലുള്ള മത്സരത്തിൽ മുൻ ലോക ചാമ്പ്യനംരായ ഇന്ത്യ കഷ്ടിച്ചാണ് ജയിച്ചത് .29 റൺസിനായിരുന്നു ഇന്ത്യൻ ജയം.ക്യാപറ്റൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് മത്സരം ഇന്ത്യക്ക് അനുകൂലമായത്.അല്ലായിരുന്നെങ്കിൽ ആദസ്യ കളിയിൽ ഇന്ത്യ തോൽക്കുന്ന സ്ഥിതി വിശേഷമുണ്ടാകുമായിരുന്നു.അടുത്ത ദിവസം ന്യുസിലാൻഡും അഫ്ഘാനിസ്താനും തമ്മിലുള്ള മത്സരം വാശിയേറിയതായിരുന്നു.അഫ്ഘാനിസ്ഥാൻ മികച്ച ടീമാണ്.ന്യുസിലാൻഡ് ശക്തമായ ടീമുകളുടെ നിരയിൽപ്പെട്ടതാണ്.

പിറ്റേന്ന് ഇംഗ്ലണ്ടും നേപ്പാളും തമ്മിലുള്ള മത്സരം അവസാന നിമിഷം വരെ നേപ്പാൾ ജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.നാലു റൺസിനാണ് ഇംഗ്ലണ്ട് കുഞ്ഞൻ ടീമായ നേപ്പാളിനെ തോൽപ്പിച്ചത് .കുഞ്ഞൻ ടീമായ ഐർലണ്ടിനെതിരെ ശക്തരായ ശ്രീലങ്ക വിയർപ്പൊഴുക്കിയാണ് വിജയിച്ചത്.ജയം മാറി മറിഞ്ഞ മത്സരത്തിൽ ശ്രീലങ്ക 20 റൺസിനാണ് ഐർലണ്ടിനെ പരാജയപ്പെടുത്തിയത്.

കുഞ്ഞൻ ടീമുകൾ തോൽക്കാൻ കാരണം പരിചയ സമ്പന്നരായ കളിക്കാരുടെ അഭാവമായിരുന്നു .അല്ലായിരുന്നെങ്കിൽ ഇന്ത്യ ,പാകിസ്ഥാൻ ,ഇംഗ്ലണ്ട് ,ശ്രീലങ്ക എന്നീ ടീമുകൾ ആദ്യ കളിയിൽ തോൽക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു.