രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എസ് പി ഷാനവാസ് അബ്ദുള്‍ സാഹിബിനും ഫയര്‍ഫോഴ്സ് സേനാംഗം എന്‍ രാജേന്ദ്ര നാഥിനും വിശിഷ്ട സേവന മെഡല്‍. സുതുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് 10 പൊലീസുകാരും കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥരും ജയില്‍ വകുപ്പിലെ നാലു ഉദ്യോഗസ്ഥരും അര്‍ഹരായി.

സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളാ പൊലീസിലെ എഎസ്പി എ പി ചന്ദ്രന്, എസ്ഐ ടി സന്തോഷ്കുമാര്‍, ഡിഎസ്പി കെ ഇ പ്രേമചന്ദ്രന്, എസിപി ടി അഷ്റഫ്, ഡിഎസ്പി ഉണ്ണികൃഷ്ണന് വെളുത്തേടന്, ഡിഎസ്പി ടി അനില്‍കുമാര്‍, ഡിഎസ്പി ജോസ് മത്തായി, സിഎസ്പി മനോജ് വടക്കേവീട്ടില്‍, എസിപി സി പ്രേമാനന്ദ കൃഷ്ണന്, എസ്ഐ പ്രമോദ് ദാസ് എന്നിവര്‍ അര്‍ഹരായി.

കേരള ഫയര്‍ഫോഴ്സിലെ ജോഗി എ എസ് (ജില്ലാ ഫയര്‍ ഓഫീസര്‍), കെ എ ജാഫര്‍ഖാന്‍ (സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍), വേണുഗോപാല്‍ വി എന്‍ (സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍) എന്നിവരും ജയില്‍ വകുപ്പിലെ ടി വി രാമചന്ദ്രന്, എസ് മുഹമ്മദ് ഹുസൈന്, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍ എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.

