നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി : കേരളത്തിലെ ബിജെപിയുടെ ആദ്യ മേയർ സത്യപ്രതിജ്ഞ ചെയ്ത് 27–ാം ദിവസം

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത് കേരളത്തിലെ ബിജെപിയുടെ ആദ്യ മേയർ സത്യപ്രതിജ്ഞ ചെയ്ത് 27–ാം ദിവസം. തിരുവനന്തപുരം കോര്‍പറേഷന്‍റെ വികസനരേഖ പ്രകാശനം മാത്രമല്ല, ബിജെപിയുടെ നിയമസഭാ തിരഞ്ഞടുപ്പ് പ്രചാരണത്തിനും വെള്ളിയാഴ്ച മോദി തുടക്കം കുറിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ചേരുന്ന സമ്മേളത്തിന് 25,000 പേരെ പങ്കെടുപ്പിക്കാനാണ് ബിജെപി ശ്രമം.

അധികാരത്തിലെത്തി 45 ദിവസത്തിനു മുൻപ് പ്രധാനമന്ത്രി വികസന രേഖ പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. ഇതുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരവികസനത്തിനായി പദ്ധതികൾ ബിജെപി നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

വാർഡുകളിൽ നിന്നു ലഭിച്ച അഭിപ്രായങ്ങളിൽനിന്ന് മേയർ വി വി രാജേഷിന്റെ നേതൃത്വത്തിൽ തയാറാക്കിയ വികസന ബ്ലൂപ്രിന്റ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വഴി പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയിരുന്നു.