മഹാരാഷ്ട്രയില്‍ എൻ ഡി എ യുടെ തേരോട്ടം. 29 മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വന്‍ വിജയം നേടി. താക്കറെ കുടുംബം തെരെഞ്ഞെടുപ്പിൽ തകർന്നു.25 വർഷമായി കൈവശ വെച്ചിരുന്ന മുബൈ കോർപ്പറേഷൻ ശിവസേനയെ കൈവിട്ടു.ആദ്യമായായി ബിജെപി മേയർ ഉണ്ടാവുമെന്നുറപ്പായി.

2869 വാര്‍ഡുകളിലേക്ക് നടന്ന മത്സരത്തില്‍ 1161 ഇടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുന്നു. 293 ഇടത്ത് ശിവസേന ഷിന്ദെ വിഭാഗവും 218 ഇടത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. എന്‍സിപി എപി 130 ഇടങ്ങളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 136 ഇടങ്ങളിലും എഐഎംഐഎം 75 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.
രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പ്പറേഷന്‍ ഭരണം ബിജെപി സഖ്യം പിടിച്ചു. ഇതാദ്യമായാണ് മുംബൈ കോര്‍പറേഷന്‍ ബിജെപി ഭരണം പിടിക്കുന്നത്. ഇതോടെ രണ്ടരപതിറ്റാണ്ട് നീണ്ട ശിവസേന ഭരണത്തിന് അറുതിയായി. താക്കറെ സഹോദരന്മാര്‍ ഒന്നിച്ചതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തുടക്കത്തില്‍ ശിവസേന ഉദ്ധവ് വിഭാഗം വലിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് മഹായൂതി സഖ്യം തിരിച്ചുപിടിച്ചു. 114 സീറ്റുകള്‍ മഹായുതി സഖ്യം പിന്നിട്ടു. 227 വാര്‍ഡുകളിലേക്കാണ് മത്സരം നടന്നത്. ബിജെപി 88 ഇടങ്ങളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 74 ഇടങ്ങളിലും മുന്നേറുന്നുണ്ട്. ശിവസേന ഷിന്ദെ വിഭാഗം 28 സീറ്റുകളിലും കോണ്‍ഗ്രസ് 8 ഇടങ്ങളിലും മുന്നിട്ട് നില്‍ക്കുന്നു.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുംബൈ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 74400 കോടി രൂപയിലധികമാണ് മുംബൈ കോര്‍പറേഷനിലെ വാര്‍ഷിക ബജറ്റ്. 227 സീറ്റുകളിലേക്കായി 1700 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. താണെ കോര്‍പറേഷനില്‍ ശിവസേന ഷിഡെ വിഭാഗമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഷിഡെ വിഭാഗം 24 ഇടങ്ങളിലും ബിജെപി 5 ഇടങ്ങളിലും മുന്നേറുന്നുണ്ട്. 69 ഇടങ്ങളിലും ശിവസേന ഷിന്ദെ വിഭാഗം 30 ഇടങ്ങളിലും മുന്നേറുന്നുണ്ട്. ഉദ്ധവ് താക്കറെയുടെ ശിവസേന രണ്ടിടത്തും മുന്നേറുന്നുണ്ട്.

2017 ലാണ് മഹാരാഷ്ട്രയിലെ നഗരസഭകളിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. 2022ല്‍ ഒ.ബി.സി സംവരണ തര്‍ക്കത്തെതുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നില്ല. തുടര്‍ന്ന് കമീഷണര്‍ ഭരണത്തിലായിരുന്നു നഗരസഭകള്‍. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്.

