ഗുരുതര കുറ്റകൃത്യ കേസിൽ റിമാൻഡിലായ എംഎൽഎ രാഹുലിനെതിരെ CPT മനുഷ്യാവകാശ–വനിതാ കമ്മീഷനുകൾക്കും സ്പീക്കർക്കും പരാതി നൽകി

ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ മൂന്നാമത്തെ കേസിൽ റിമാൻഡിലായ എംഎൽഎ രാഹുലിനെതിരെ CPT International Welfare Foundation (Child Protect Team) സംസ്ഥാനത്തെ ഉന്നത അധികാരികൾക്ക് ഔദ്യോഗിക പരാതി നൽകി.

മുഖ്യമന്ത്രി (ആഭ്യന്തര വകുപ്പ്), കേരള നിയമസഭാ സ്പീക്കർ A. N. ഷംസീർ, സംസ്ഥാന പോലീസ് മേധാവി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് ഒരേ സമയം ഇമെയിൽ മുഖേന പരാതി സമർപ്പിച്ചത്.

ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം, ഭീഷണി, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ അത്യന്തം ഗുരുതരമായ കുറ്റാരോപണങ്ങളാണ് പുതിയ കേസിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് CPT അറിയിച്ചു. DNA പരിശോധനയ്ക്കുള്ള തെളിവുകളും നിർണായകമായ ഡിജിറ്റൽ രേഖകളും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ടെന്ന റിപ്പോർട്ടുകളും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ജനപ്രതിനിധിയായ ഒരാൾ ഇത്തരം ഗുരുതര കുറ്റകൃത്യങ്ങളിൽ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ നിയമസഭയുടെ അംഗമായി തുടരുന്നത് സഭയുടെ അന്തസ്സിനും പൊതുസമൂഹത്തിലെ വിശ്വാസത്തിനും വലിയ തിരിച്ചടിയാണെന്ന് CPT ചെയർമാൻ സി.കെ. നാസർ പറഞ്ഞു.

ഈ വിഷയത്തിൽ നിയമസഭയുടെ Ethics Committee / Privileges Committee അടിയന്തിരമായി ഇടപെടണമെന്നും, കേസിന്റെ കാലയളവിൽ സഭാ നടപടികളിൽ നിന്ന് എംഎൽഎയെ താൽക്കാലികമായി ഒഴിവാക്കുന്നതും പരിഗണിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.

ഇരയ്ക്ക് പൂർണ്ണ സുരക്ഷ, തെളിവുകളുടെ സംരക്ഷണം, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കൽ, ഫാസ്റ്റ് ട്രാക്ക് കോടതി നടപടികൾ എന്നിവയും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്