പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പുതിയ ഭീഷണി

പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുതിയ ഭീഷണിയുമായി രംഗത്ത്. സംഘടനയുടെ തലവൻ മൗലാന മസൂദ് അസ്ഹറിന്റേതെന്ന് അവകാശപ്പെടുന്ന ഒരു ശബ്ദ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

തങ്ങൾക്ക് ആക്രമണം നടത്താൻ തയ്യാറായി ആയിരക്കണക്കിന് ചാവേറുകൾ ഉണ്ടെന്നാണ് ശബ്ദ സന്ദേശത്തിലെ അവകാശവാദം. എന്നാൽ, ഈ ശബ്ദ സന്ദേശത്തിന്റെ ആധികാരികതയോ ഇത് എന്ന് റെക്കോർഡ് ചെയ്തതാണെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

തന്റെ പക്കലുള്ള ചാവേറുകളുടെ എണ്ണം ഒന്നോ രണ്ടോ നൂറോ അല്ലെന്നും ആയിരത്തോളം പോലും അല്ലെന്നും അസ്ഹർ സന്ദേശത്തിൽ പറയുന്നു. കൃത്യമായ എണ്ണം വെളിപ്പെടുത്തിയാൽ അത് ലോക മാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്നും ഇയാൾ അവകാശപ്പെടുന്നു.