കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ(സിപിഐ ) സമുന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ മജ്നു കോമത്ത് അന്തരിച്ചു .ഇന്ന് വൈകീട്ട് 6 .30 നായിരുന്നു വിട വാങ്ങിയത്.പ്രായം 76 .ഗോശ്രീ പാലങ്ങൾ വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നിൽ നിന്ന പോരാളിയായിരുന്നു മജ്നു കോമത്ത് .ഗോശ്രീ പാലം ആക്ഷൻ കൗൺസിൽ കൺവീനറായിരുന്നു അദ്ദേഹം.ദീർഘകാലം കൺവീനറായി പ്രവർത്തിച്ചു .ഒടുക്കം ഗോശ്രീ പാലങ്ങൾ യാത്രാഥ്യമാവുകയും ചെയ്തു . അതുകൊണ്ടാണ് പത്ര-മാധ്യമങ്ങൾ അദ്ദേഹത്തെ പാലം വക്കീൽ എന്ന് വിശേഷിപ്പിച്ചത്.മജ്നു കോമത്ത് വിട വാങ്ങിയതോടെ പാലം വക്കീൽ ചരിത്രമായി.

മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്നു. 1970 കളിൽ ജോൺ പോളും കോമത്ത് സഖാവും ഒരുമിച്ചാണ് മഹാരാജാസിൽ പഠിച്ചത്.ഇരുവരും ഓർമ്മയായി.ഭൗതികശരീരം വൈപ്പിൻ കാള മുക്കിലുള്ള വസതിയിലാണ് . സംസ്ക്കാരം നാളെ (11/01/26) വൈകുന്നേരം 4 മണിക്ക് മുരുക്കും പാടം പൊതുശ്മശാനത്തിൽ നടക്കും .

കഴിഞ്ഞ 2025 ഒക്ടോബർ മാസമാണ് കെ.കെ. സത്യവ്രതന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ കെ.കെ. സത്യവ്രതൻ അവാർഡ് മജ്നു കോമത്തിനു കിട്ടിയത്.1947 ആഗസ്റ്റ് പതിനാലാം തീയ്യതി അർദ്ധരാത്രി. കഴിഞ്ഞപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ ഇന്ത്യൻ ദേശീയ പതാകയ്ക്ക് ഒപ്പം കൊച്ചി രാജാവിന്റെ പതാകയും ഉയർത്തണമെന്ന രാജശാസനയെ ധിക്കരിച്ചതിന് ഭീകര മർദ്ദനം ഏൽക്കുകയും, പിന്നീട് മഹാരാജാസ് കോളേജിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും സി പി ഐ നേതാവുമായിരുന്നു കെ കെ സത്യവ്രതൻ

വൈപ്പിൻ ദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ മഹാനായ ഒരു മനുഷ്യന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്.സിപിഐയുടെ എറണാകുളം ജില്ലാകമ്മിറ്റിയംഗമായിരുന്നു .സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻ്റും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്നു അദ്ദേഹം.ഷാഹിൻ കോമത്ത് ആണ് മകൻ
