പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പുനർജനി ഉൾപ്പെടെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച ആലുവ സ്വദേശിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ രാജന്ദ്ര പ്രസാദിനെ വധിക്കാൻ നടത്തിയ ഗുണ്ടകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി പരാതി.

പുനർജനിയുടെ മറവിൽ അനധികൃതമായി വിദേശ ഫണ്ട് കൈപ്പറ്റിയെന്ന ആരോപണം ആദ്യം ഉന്നയിച്ചത് മുൻ കോൺഗ്രസ്സ് നേതാവ് കൂടിയായ രാജേന്ദ്ര പ്രസാദ് ആണ് .ഇത് സംബന്ധിച്ച് നിരവധി പരാതികൾ രാജേന്ദ്ര പ്രസാദ് ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിരുന്നു.ഇത് സംബന്ധിച്ച് നിരവധി തെളിവുകൾ തന്റെ പക്കലുണ്ടെന്നാണ് രാജേന്ദ്ര പ്രസാദ് വ്യക്തമാക്കിയത്.

2025 നവംബർ മാസം ഐ 2 ഐ എന്ന യൂട്യൂബ് ചാനലിൽ വി ഡി സതീശനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും അദ്ദേഹത്തിന്റെ 45 വർഷത്തെ രാഷ്ട്രീയ ചരിത്രം വെളിപ്പെടുത്തിയാണ് പ്രസ്തുത യൂട്യൂബ് ചാനലിനു രാജേന്ദ്ര പ്രസാദ് അഭിമുഖം കൊടുത്തത്.രാജേന്ദ്ര പ്രസാദിനോടൊപ്പം സമീപകാലത്ത് കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയ സിമി റോസ് ബെൽ ജോണും ഇതേ ചാനലിനു അഭിമുഖം നൽകുകയുണ്ടായി.ഇരുവരും വി ഡി സതീശനെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത് .നേരത്തെ വി ഡി സതീശനെ വിമർശിച്ചതിന് തുടർന്നാണ് പാർട്ടിയിൽ നിന്നും സിമിയെ പുറത്താക്കിയത്.

ഈ ചാനലിലെ വീഡിയോ പുറത്ത് വന്നതോടെ വി ഡി സതീശൻ രോഷാകുലനായി എന്നാണ് രാജേന്ദ്ര പ്രസാദ് പറഞ്ഞത്.രമേശ് ചെന്നിത്തലയുടെ മാതാവ് മരിച്ചപ്പോൾ അവിടെ എത്തിയ രാജേന്ദ്ര പ്രസാദിനോട് ചില കോൺഗ്രസ് നേതാക്കൾ സൂക്ഷിച്ച് നടക്കണമെന്നും രാജേന്ദ്ര പ്രസാദിനും സിമിക്കും ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നും പറഞ്ഞതിനെ തുടർന്ന് താൻ ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകി എന്നാണ് രാജേന്ദ്ര പ്രസാദ് പറഞ്ഞത്.തനിക്ക് വധ ഭീഷണിയുണ്ടെന്നും അതിനു പിന്നിൽ വി ഡി സതീശനാണെന്നും രാജേന്ദ്ര പ്രസാദ് പരാതി നല്കിയിരുന്നതായാണ് അദ്ദേഹം വ്യക്തമാക്കിയത്.

തുടർന്ന് 2025 നവംബർ 19 നു ആലുവയിൽ വച്ച് രാജേന്ദ്ര പ്രസാദിനെ ഗുണ്ടകൾ ആക്രമിച്ചു .”നീ യും സിമിയും കൂടിയാണ് സതീശൻ സാറിനെ നാറ്റിക്കുന്നത്.നിന്നെ വിടില്ല ” എന്ന് ഒരു ഗുണ്ട പറയുകയും മറ്റൊരു ഗുണ്ട “ഇവനെ തീർത്ത് കള” എന്ന് ആജ്ഞാപിക്കുകയും ചെയ്‌തു .തുടർന്ന് കൂടം കൊണ്ട് അവർ തലക്ക് അടിച്ചു.വീണ്ടും അടിച്ചപ്പോൾ കൈകൊണ്ട് തടഞ്ഞപ്പോൾ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റു .
അതിനെ തുടർന്ന് രാജേന്ദ്ര പ്രസാദിനെ പറവൂരിലെ ചാലക്കൽ എസ് എൻ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്‌തു .ഗുരുതരമായി പരിക്കേറ്റ രാജേന്ദ്ര പ്രസാദിനു കൈയ്ക്കും കാലിനും സർജറി ആവശ്യമായി വന്നു.ആഴ്ചകളോളം ആശുപത്രയിൽ കഴിഞ്ഞ അദ്ദേഹം ഇപ്പോൾ ആലുവയിലെ വീട്ടിൽ വിശ്രമത്തിലാണ്.ആക്രമണത്തിന് പിന്നിൽ വി ഡി സതീശനും അദ്ദേഹത്തിന്റെ സഹോദരനുമാണെന്നാണ് രാജേന്ദ്ര പ്രസാദ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്.ഇതിനെ തുടർന്ന് രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു .അത് വ്യാജ പ്രതികളായിരുന്നുയെന്നാണ് രാജേന്ദ്ര പ്രസാദ് കുറ്റപ്പെടുത്തിയത്.യഥാർത്ഥ പ്രതികളെ വി ഡി സതീശന്റെ സമ്മർദ്ദത്തെ തുടർന്ന് പോലീസ് സംരക്ഷിക്കുന്നതായാണ് രാജേന്ദ്ര പ്രസാദ് അഭിപ്രായപ്പെട്ടത്.
